കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

June 22, 2021

കാൽപനികത തുളുമ്പുന്ന മലയാള ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. ആർദ്രമധുരമായ ഒട്ടേറെ സിനിമാഗാനങ്ങളും ലളിത ഗാനങ്ങളും രചിച്ച പൂവച്ചൽ ഖാദർ തിങ്കളാഴ്ച രാത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അന്തരിച്ചത്. 73 വയസായിരുന്നു.

ഹൃദയസ്തംഭനമായിരുന്നു മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. അതോടൊപ്പം കൊവിഡ് ബാധിച്ച് ചികിത്സയിലുമായിരുന്നു. ആക്കോട്ട് വീട്ടിൽ ആമിനാബീവിയാണ് ഭാര്യ. തുഷാരയും പ്രസൂനയും മക്കൾ. കബറടക്കം ചൊവ്വാഴ്ച കുഴിയന്‍കോണം മുസ്ലിം ജമാ അത്ത് പള്ളി കബറിസ്ഥാനില്‍.

Read More: ‘നീ ഹിമമഴയായ് വരൂ…’; അതിശയിപ്പിച്ച് പുല്ലാങ്കുഴലിന്റെ പാട്ടുകാരന്‍: വിഡിയോ

മലയാളികൾക്ക് എക്കാലത്തും ഓർത്തുവയ്ക്കാവുന്ന ഒരുപിടി മനോഹര ഗാനങ്ങൾ സമ്മാനിച്ചാണ് പൂവച്ചൽ ഖാദർ യാത്രയായത്. ശരറാന്തൽ തിരി താണു, നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ, ചിത്തിര തോണിയിൽ അക്കരെപോകാൻ, ഏതോ ജന്മ കൽപ്പനയിൽ, അനുരാഗിണീ ഇതാ എൻ തുടങ്ങി അതിമനോഹര ഗാനങ്ങളാണ് പൂവച്ചൽ ഖാദർ മലയാളികൾക്ക് സമ്മാനിച്ചത്.

Story highlights- poovachal khader passes away