വാക്‌സിന്‍ സ്വീകരിക്കാന്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍
കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ ഇനി മുതല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ചെന്ന് വാക്‌സിന്‍ സ്വീകരിക്കാം എന്നതാണ് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം. എന്നാല്‍ വാക്‌സിനേഷന്‍ സെന്ററില്‍ നിന്നും രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് ബുക്ക് ചെയ്യുന്ന സംവിധാനമാണ് നിര്‍ബന്ധമില്ലാത്തത്.
രാജ്യത്ത് വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് പുതിയ തീരുമാനം. ഈ തീരുമാനം ഗ്രാമങ്ങളിലുള്‍പ്പെടെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.
Read more: മലയാളികള്‍ ഹൃദയത്തിലേറ്റുന്ന പ്രിയഗാനം ഗംഭീരമായി ആലപിച്ച് എംജി ശ്രീകുമാര്‍
അതേസമയം ഇന്ത്യയില്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിനിഷേന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പേര്‍ക്കും കേന്ദ്ര സര്‍ക്കാന്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്നാണ് പ്രഖ്യാപനം.
Story highlights: Pre-registration for Covid vaccination no longer mandatory