എമ്പുരാന് മുൻപ് മറ്റൊരു ചിത്രം; പുതിയ സിനിമ വിശേഷങ്ങളുമായി പൃഥ്വിരാജ് സുകുമാരൻ

തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ സംവിധായകനായ ലൂസിഫർ. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു. ലൂസിഫറിന് രണ്ടാം ഭാഗമായി എമ്പുരാൻ പ്രഖ്യാപിച്ചതോടെ പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഇപ്പോഴിതാ എമ്പുരാന് മുൻപ് മറ്റൊരു ചിത്രമുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. കൊവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന ഒരു ചിത്രത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും പൃഥ്വിരാജ് സുകുമാരൻ പങ്കുവെച്ചു.

അതേസമയം ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തിടുമെന്നും പൃഥ്വിരാജ് സുകുമാരൻ അറിയിച്ചു. പൃഥ്വിരാജിന്റെ മകൾ അല്ലി എഴുതിയ കഥയിലെ ചില വരികളുടെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജീവിച്ചിരുന്ന ഒരു അച്ഛന്റെയും മകന്റെയും കഥയാണ് അല്ലി കുറിച്ചിരിക്കുന്നത്.

Read also:ദൈവ സ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ; കുട്ടികുറുമ്പുകൾക്കൊപ്പം പാട്ടുവേദിയെ ഭക്തിസാന്ദ്രമാക്കി മിയ

ഈ ലോക്ക്ഡൗൺ കാലത്ത് കേട്ട ഏറ്റവും മികച്ച കഥയാണിത്. എന്നാൽ ഈ മഹാമാരിക്കാലത്ത് ഇത് ചിത്രീകരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മറ്റൊരു ചിത്രത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നെന്നും പൃഥ്വിരാജ് കുറിച്ചു. അതേസമയം പൃഥ്വിരാജ് മുരളിഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ ആസ്വാദകർ.

Story highlights:prithviraj announces new directorial movie before empuran