പുതിയ തന്ത്രങ്ങളുമായി റോയ്, മകളെ രക്ഷിക്കാൻ സാമുവൽ; ‘പ്രിയങ്കരി’ സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളിലേയ്ക്ക്…

June 6, 2021
priyankari

കുടുംബ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുകയാണ് ഫ്ളവേഴ്സ് ടെലിവിഷനിൽ സംപ്രേക്ഷണം ആരംഭിച്ച ‘പ്രിയങ്കരി’ എന്ന പരമ്പര. നിഷ്‌കളങ്കമായ പ്രണയത്തിൻെറയും ചതിയുടെയും കഥകൾ പറയുന്ന ‘പ്രിയങ്കരി’ ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു. 

കുടുംബപ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ് ഡെയ്‌സി എന്ന കഥാപാത്രത്തെയും. ഡെയ്‌സി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവബഹുലമായ സംഭവങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ചലച്ചിത്രതാരം ഷഫ്നയാണ് ഡെയ്‌സിയായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി ഏഴ് മണിയ്ക്കാണ് പ്രിയങ്കരി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സംപ്രേക്ഷണം ആരംഭിച്ച് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയതാണ് ‘പ്രിയങ്കരി’. ഷഫ്നയ്ക്ക് പുറമെ വത്സല മേനോനും ചില പുതുമുഖതാരങ്ങളും പ്രിയങ്കരിയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നുണ്ട്.

Read also;റോഡിന് ഇരുവശത്തുമായി പിങ്കും നീലയും നിറത്തിലുള്ള തടാകങ്ങൾ; ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ…

ലോകം മുഴുവനുമുള്ള കുടുംബപ്രേക്ഷകർക്ക് ലോക്ക്ഡൗൺ കാലത്ത് വിരസതയകറ്റി ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിക്കുന്ന പ്രിയങ്കരിയ്ക്കായി കാത്തിരിക്കുകയാണ് മലയാളികൾ. 

Story Highlights:priyankari latest episode