കഥയുടെ ഗതിമാറ്റിമറയ്ക്കാൻ പുതിയൊരു അവതാരപ്പിറവി; ‘പ്രിയങ്കരി’ പുതിയ കഥാമുഹൂർത്തങ്ങളിലേക്ക്

കാഴ്ചക്കാരിൽ ആകാംഷയും ആവേശവും നിറച്ചുകൊണ്ടാണ് പ്രിയങ്കരി പ്രേക്ഷരിലേക്കെത്തിയത്… ഡെയ്‌സി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെ മുന്നേറുന്ന പ്രിയങ്കരി പുതിയ കഥാമുഹൂർത്തങ്ങളിലേക്ക് എത്തുകയാണ്. ഡെയ്‌സിയുടെയും റോയ്യുടെയും ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്നു. കഥയുടെ ഗതിമാറ്റിമറയ്ക്കാൻ എത്തുന്ന പുതിയ താരത്തിലൂടെയാണ് ഇനി കഥ പുരോഗമിക്കുന്നത്.

ഡെയ്‌സി എന്ന പെൺകുട്ടിയെ ചതിയിലൂടെ സ്വന്തമാക്കിയതാണ് റോയ്. എന്നാൽ റോയ്‌യുടെ ചതികൾ തിരിച്ചറിഞ്ഞ ഡെയ്‌സിയുടെ പിതാവ് സാമുവൽ ഡെയ്സിയെ ഈ ബന്ധത്തിൽ നിന്നും അകറ്റാൻ ശ്രമം നടത്തി. എന്നാൽ റോയ്‌യെ മതിയെന്ന് ഡെയ്‌സി തീരുമാനിച്ചു. ഒന്നിച്ചുള്ള ജീവിതം തുടങ്ങിക്കഴിഞ്ഞപ്പോൾ റോയ്‌യുടെ തനിനിറം ഡെയ്‌സി തിരിച്ചറിയുന്നു…തുടർന്ന് ഇരുവരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് കുടുംബ പ്രേക്ഷകർക്ക് ആകാംഷയുടെ നിമിഷങ്ങൾ സമ്മാനിക്കുന്നത്.

Read also:‘നസ്രിയ ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓർക്കുകയാണ്’- ഹൃദ്യമായ കുറിപ്പുമായി ഫഹദ്…

സംഭവ ബഹുലമായ കഥാമുഹൂർത്തങ്ങളിലൂടെയാണ് പ്രിയങ്കരി പ്രേക്ഷകരിലേക്കെത്തുന്നത്. നിഷ്‌കളങ്കമായ പ്രണയത്തിൻെറയും ചതിയുടെയും കഥകൾ പറയുന്ന പരമ്പര ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു. എല്ലാ ദിവസവും രാത്രി ഏഴ് മണിയ്ക്കാണ് പ്രിയങ്കരി സംപ്രേക്ഷണം ചെയ്യുന്നത്.

 

Story Highlights: Priyankari today episode