സോളമനുമായുള്ള വിവാഹത്തിന് റോയിയെ ക്ഷണിക്കാൻ ഡെയ്സി; പുതിയ കഥാമുഹൂർത്തങ്ങളുമായി ‘പ്രിയങ്കരി’

പുതിയ കഥാമുഹൂർത്തങ്ങളുമായി പുരോഗമിക്കുകയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന പ്രിയങ്കരി. തളർന്നു പോയേക്കാവുന്ന ജീവിത സാഹചര്യത്തിൽ നിന്നും കരുത്തോടെ ഉയിർത്തെഴുന്നേൽക്കുകയാണ് പുതിയ എപ്പിസോഡുകളിൽ ഡെയ്സി. റോയിയുമായുള്ള നരകതുല്യ ജീവിതത്തിൽ നിന്നും സോളമനെന്ന മാലാഖയെ തിരിച്ചറിയുകയാണ് ഡെയ്സി.

സോളമനുമായുള്ള വിവാഹ ദിനത്തിലാണ് റോയിയുടെ ആത്മഹത്യാ ഭീഷണിയിൽ ഭയന്ന് ഡെയ്സി റോയിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചത്. എന്നാൽ റോയിയുടെ വീട്ടിൽ പ്രതിസന്ധികളാണ് ഡെയ്‌സിയെ കാത്തിരുന്നത്. റോയിയുടെ അമ്മയുടെയും സഹോദരിയുടെയും ദ്രോഹങ്ങൾക്കിടയിൽ അമ്മയാകുന്നുവെന്ന സന്തോഷം ഡെയ്‌സിയെ തേടിവന്നതോടെ കഥ പുതിയ വഴിത്തിരിവിലേക്ക് എത്തി. എന്നാൽ, റോയ് കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതോടെ അവിടെ നിന്നും തിരികെ വീട്ടിലേക്ക് എത്തുകയാണ് ഡെയ്സി.

അപ്പോഴും ഡെയ്‌സിയെ സ്വീകരിക്കാൻ തയ്യാറായ സോളമനൊപ്പം പുതിയ ജീവിതം ആരംഭിക്കുകയാണ് ഇനി ഡെയ്സി. എന്നാൽ, സോളമനെ ആഗ്രഹിച്ച് എത്തിയ സാന്ദ്രയും റോയിയും ഒത്തുചേർന്ന് ഇവർക്കെതിരെ തിരിയുന്നു. എന്നാൽ, കൂടുതൽ കരുത്തോടെ ഡെയ്സി പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുകയാണ്. സോളമനുമായുള്ള വിവാഹത്തിന് റോയിയെ ക്ഷണിക്കണം എന്നാണ് ഡെയ്സിയുടെ തീരുമാനം. എല്ലാദിവസവും ഏഴുമണിക്കാണ് ഒരു മണിക്കൂർ ദൈർഘ്യത്തിൽ പ്രിയങ്കരി സംപ്രേഷണം ചെയ്യുന്നത്.

Story highlights- priyankari new episode story