ഡെയ്‌സിയുടെ ജീവിതം കൂടുതൽ കുരുക്കിലേക്ക്; ‘പ്രിയങ്കരി’ക്ക് പ്രേക്ഷകരേറുന്നു

June 16, 2021

ഓരോ എപ്പിസോഡുകൾ പിന്നിടുമ്പോൾ ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്ത പ്രിയങ്കരി ജനപ്രിയമാകുകയാണ്. ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കാവുന്ന പ്രണയ ചതിയാണ് പ്രിയങ്കരി പങ്കുവയ്ക്കുന്നത്. ഡെയ്സിയെന്ന പെൺകുട്ടിയുടെ ജീവിതം റോയിയെന്ന ചതിയനായ കഥാപാത്രത്തിലൂടെ പ്രതിസന്ധിയിലാകുകയാണ്.

സോളമൻ എന്ന യുവാവ് ആത്മാർത്ഥ സ്നേഹത്തിലൂടെ ഡെയ്‌സിയെ ജീവിതത്തിലേക്ക് ക്ഷണിച്ചെങ്കിലും ഡെയ്‌സി, റോയിക്കൊപ്പമുള്ള വിവാഹമാണ് തിരഞ്ഞെടുത്തത്. എന്നാൽ, പിന്നീട് നരകതുല്യമായ ജീവിതമാണ് ഡെയ്‌സിയെ കാത്തിരുന്നത്. ഡെയ്‌സിയുടെ ജീവിതത്തിലെ പ്രതിസന്ധികളിലൂടെ മുന്നേറുന്ന പരമ്പര ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരുടെ ഇഷ്ടംനേടി. ഒരു ത്രികോണ പ്രണയകഥയാണ് പ്രിയങ്കരി പങ്കുവയ്ക്കുന്നത്.

Read More: ഒരു രാവ് പുലരിയാകുമ്പോൾ ആ മരണവാർത്ത എന്നെ നടുക്കുന്നു, ഈ കണ്ണീർ മഴ തോരില്ല; ഓർമ്മക്കുറിപ്പ് പങ്കുവെച്ച് ജി വേണുഗോപാൽ

ഒരു സിനിമപോലെ ഒരു മണിക്കൂർ ദൈർഘ്യത്തോടെയാണ് പ്രിയങ്കരി എത്തുന്നത്. എല്ലാ ദിവസവും രാത്രി ഏഴ് മണിക്കാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ പ്രിയങ്കരിയുടെ സംപ്രേഷണം.

Story highlights- priyankari serial latest episode