ഡെയ്സിയുടെ കുടുംബത്തിനെയും ചതിച്ച് റോയിയുടെ കുതന്ത്രങ്ങൾ- സംഘർഷഭരിത നിമിഷങ്ങളുമായി ‘പ്രിയങ്കരി’
ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ആരംഭിച്ച പരമ്പരയാണ് പ്രിയങ്കരി. കുറഞ്ഞ സമയത്തിനുള്ളിൽ വളരെയധികം സ്വീകാര്യതയാണ് പ്രിയങ്കരി മലയാളി പ്രേക്ഷകർക്കിടയിൽ നിന്നും നേടിയത്. ഡെയ്‌സിയുടെയും റോയിയുടെയും സോളമന്റെയും പ്രണയ കഥയാണ് പ്രിയങ്കരി പറയുന്നത്.
ഡെയ്‌സിയായി എത്തുന്നത് മലയാളികളുടെ പ്രിയങ്കരിയായ ഷഫ്‌നയാണ്. ഡെയ്‌സിയെ ആത്മാർത്ഥമായി പ്രണയിക്കുന്ന സോളമനെ ചതിച്ച് റോയി മുന്നേറുകയാണ്. റോയിയുടെ കുതന്ത്രങ്ങളിൽ ഡെയ്‌സി വീണുപോയെങ്കിലും രക്ഷിക്കാൻ സോളമൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, ചതിപ്രയോഗം കൂടുതൽ ശക്തമാക്കി ഡെയ്‌സിയുടെ കുടുംബത്തെയും വലയിലാക്കിയിരിക്കുകയാണ് റോയി. കുതന്ത്രങ്ങളിൽ മെനഞ്ഞ റോയിയുടെ സ്വപ്‌നങ്ങൾ ഡെയ്സി തിരിച്ചറിയുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
Read More: ചലച്ചിത്ര പ്രവർത്തകർക്ക് സഹായവുമായി ജോമോൻ ടി ജോണും ഷമീർ മുഹമ്മദും- നന്ദിയറിയിച്ച് ഫെഫ്ക
ഇനിയുള്ള എപ്പിസോഡുകളിൽ റോയിയിൽ നിന്നും ഡെയ്സിയെ രക്ഷിക്കാനുള്ള സോളമന്റെ പരിശ്രമങ്ങളും ഇവരുടെ ഏറ്റുമുട്ടലുകളും നിറഞ്ഞ സംഘർഷ ഭരിതമായ സംഭവങ്ങളാണ്. എല്ലാ ദിവസവും രാത്രി ഏഴ് മണിക്കാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ പ്രിയങ്കരിയുടെ സംപ്രേഷണം.
Story highlights- priyankari serial latest promo