ഡെയ്‌സിയുടെ മനസുമാറ്റാനുള്ള ശ്രമങ്ങളുമായി റോയിയുടെ കുടുംബം; സംഘർഷഭരിതമായി ‘പ്രിയങ്കരി’
ആകാംക്ഷ നിറയ്ക്കുന്ന എപ്പിസോഡുകളുമായി മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന പ്രിയങ്കരി. ഡെയ്‌സിയുടെ ജീവിതത്തിലെ പ്രതിസന്ധികളിലൂടെ മുന്നേറുന്ന പരമ്പര ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരുടെ ഇഷ്ടംനേടി. ഒരു ത്രികോണ പ്രണയകഥയാണ് പ്രിയങ്കരി പങ്കുവയ്ക്കുന്നത്.
ഡെയ്സിയുടെയും റോയിയുടെയും സോളമന്റെയും ജീവിതമാണ് പ്രിയങ്കരി. റോയിയുടെ ചതിയിൽപെട്ട് പ്രണയത്തിലായ ഡെയ്‌സിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സോളമൻ. എന്നാൽ, ഡെയ്സി ഇതൊന്നും തിരിച്ചറിയാതെ റോയിയുടെ കുതന്ത്രങ്ങളിൽ വീണുപോകുന്നു. വരാനിരിക്കുന്ന എപ്പിസോഡുകളിൽ ഡെയ്‌സിയുടെ മനസുമാറ്റാനുള്ള ശ്രമങ്ങളുമായി റോയിയുടെ കുടുംബവും എത്തിയിരിക്കുകയാണ്.
Read More:ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായ നാനൂറോളം ആദിവാസി കുടുംബങ്ങൾക്ക് തുണയായി റാണാ ദഗുബാട്ടി
ഒരു സിനിമപോലെ ഒരു മണിക്കൂർ ദൈർഘ്യത്തോടെയാണ് പ്രിയങ്കരി എത്തുന്നത്. എല്ലാ ദിവസവും രാത്രി ഏഴ് മണിക്കാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ പ്രിയങ്കരിയുടെ സംപ്രേഷണം.
story highlights- priyankari serial new promo