തെരുവിൽ നിന്നും കിട്ടിയപ്പോൾ പ്രാകൃത രൂപത്തിൽ; മൂന്നു കിലോയോളം രോമം നീക്കിയപ്പോൾ ഗംഭീര മേക്കോവറിൽ നായക്കുട്ടി

June 20, 2021

വളർത്തുമൃഗങ്ങളെ കുടുംബാംഗങ്ങളായി കാണുന്ന ഒട്ടേറെയാളുകളുണ്ട്. പ്രത്യേകിച്ച് നായകളെ. അവർ സ്നേഹവും നന്ദിയും നിറഞ്ഞവയാണ് നായകൾ. അതുകൊണ്ടുതന്നെ മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങാറുമുണ്ട്. എന്നാൽ, മറ്റുചിലർ ഒരു വിനോദം എന്ന നിലയിൽ മൃഗങ്ങളെ വളർത്തും. കൗതുകം തീരുമ്പോൾ വഴിയിലും ഉപേക്ഷിക്കും.

ഫാൻസി വളർത്തുമൃഗങ്ങളായ ചിഹുവ, ഷിഹ് സൂ തുടങ്ങിയവയെയൊക്കെ ഇങ്ങനെ വഴിയിൽ ഉപേക്ഷിച്ചാൽ അവ നേരിടുന്ന അവസ്ഥ വളരെ ദുരിതപൂർണ്ണമാണ്‌. കാരണം, കൃത്യമായി രോമങ്ങളൊക്കെ വെട്ടി വളരെ കാര്യമായി തന്നെ അവയെ പരിപാലിക്കേണ്ടതുണ്ട്.

11 വയസ്സുള്ള ഷിഹ് സൂ നായയെ മിസോറി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെസി പെറ്റ് പ്രോജക്ട് തെരുവിൽ കണ്ടെത്തിയത് ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ദേഹമാസകലം കാടുപോലെ രോമം വളർന്ന നിലയിൽ വളരെ പ്രാകൃത രൂപത്തിലാണ് ഈ നായയെ കണ്ടെത്തിയത്.

Read More: ഒറ്റനോട്ടത്തിൽ ബുക്ക് ഷെൽഫ്; ‘സൂക്ഷിച്ച് നോക്കെടാ ഉണ്ണീ..’ എന്ന് മഞ്ജു വാര്യർ

‘സൈമൺ’ എന്ന് പേരുനൽകി അവർ അവനു പുതിയൊരു രൂപം നൽകി. വെറ്ററിനറി ടീമിന് രണ്ട് മണിക്കൂറോളം സമയമെടുത്തു സൈമണെ യഥാർത്ഥ രൂപത്തിൽ എത്തിക്കാൻ. ഷേവ് ചെയ്യും മുൻപ് 9 കിലോ ഭാരമായിരുന്നു നായയ്ക്ക്. മൂന്നു കിലോയോളം രോമം മാത്രം നീക്കം ചെയ്യേണ്ടി വന്നു. പിന്നീട് കണ്ടത് സൈമന്റെ ഗംഭീര മേക്കോവർ ആയിരുന്നു. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് വിഡിയോ.

Story highlights- Rescued Shih Tzu gets a makeover