വരുൺ പ്രഭാകർ ഇനി വിന്‍സെന്റ്; ത്രില്ലർ ചിത്രം ഒരുങ്ങുന്നു
അത്രപെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല ജോർജുകുട്ടിയുടെ കുടുംബത്തിലേക്ക് വില്ലനായി കടന്നുവന്ന വരുൺ പ്രഭാകറിനെ. ദൃശ്യം എന്ന ചിത്രത്തിലെ വരുൺ പ്രഭാകർ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയതാണ് റോഷൻ ബഷീർ. ദൃശ്യം എന്ന ചിത്രത്തിന് ശേഷം വെള്ളിത്തിരയിൽ നിന്നും ഒരിടവേള എടുത്ത താരം അഭിനയലോകത്തേക്ക് മടങ്ങിയെത്തുകയാണ്. ഇത്തവണ റിവഞ്ച് ത്രില്ലറുമായാണ് റോഷൻ എത്തുന്നത്.
‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’എന്ന ചിത്രത്തിലാണ് റോഷൻ വേഷമിടുന്നത്. ഇപ്പോഴിതാ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ബിജോയ് പി ഐ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൻസെന്റ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് റോഷൻ ബഷീർ അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെ നിർണായകമായ യാത്രയിൽ ഒരു ടാക്സി ഡ്രൈവറെ കണ്ടെത്തുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്.
അഖില്‍ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്ണന്‍ പശ്ചാത്തല സംഗീതവും കിരണ്‍ വിജയ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. വാണിമഹല്‍ ക്രീയേഷന്‍സ് ആണ് നിര്‍മ്മാണം. കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളില്‍ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. ജൂൺ അവസാനത്തോടെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തും.
Story highlights; roshan basheer’s vincent and the pope