റോയ്യെ തള്ളിപ്പറഞ്ഞ് ഡെയ്സി; പ്രേക്ഷക പ്രീതിനേടി ‘പ്രിയങ്കരി’
കഥയിൽ പുതിയ വഴിത്തിരിവുകളുമായി പ്രേക്ഷക പ്രീതി നേടുകയാണ് ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രിയങ്കരി എന്ന പരമ്പര. കാഴ്ചക്കാരിൽ ആകാംഷയും ആവേശവും നിറച്ചുകൊണ്ടാണ് പ്രിയങ്കരിയുടെ ഓരോ എപ്പിസോഡുകളും എത്തുന്നത്. ഡെയ്സി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെ മുന്നേറുന്ന പ്രിയങ്കരി പുതിയ കഥാമുഹൂർത്തങ്ങളിലേക്ക് എത്തുകയാണ്.
ഡെയ്സി എന്ന പെൺകുട്ടിയെ ചതിയിലൂടെ സ്വന്തമാക്കിയതാണ് റോയ്. എന്നാൽ റോയ്യുടെ ചതികൾ തിരിച്ചറിഞ്ഞ ഡെയ്സിയുടെ പിതാവ് സാമുവൽ ഡെയ്സിയെ ഈ ബന്ധത്തിൽ നിന്നും അകറ്റാൻ ശ്രമം നടത്തി. എന്നാൽ റോയ്യെ മതിയെന്ന് ഡെയ്സി തീരുമാനിച്ചു. ഒന്നിച്ചുള്ള ജീവിതം തുടങ്ങിക്കഴിഞ്ഞപ്പോൾ റോയ്യുടെ തനിനിറം ഡെയ്സി തിരിച്ചറിയുന്നു…തുടർന്ന് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയ ഡെയ്സിയെ വീണ്ടും കാണാൻ എത്തുകയാണ് റോയ്. തുടർന്ന് ഇരുവരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
Read also: മരങ്ങൾക്ക് അസുഖം വന്നാൽ ഇനി ഡോക്ടർ ചകിത്സിക്കും…
സംഭവ ബഹുലമായ കഥാമുഹൂർത്തങ്ങളിലൂടെയാണ് പ്രിയങ്കരി പ്രേക്ഷകരിലേക്കെത്തുന്നത്. നിഷ്കളങ്കമായ പ്രണയത്തിൻെറയും ചതിയുടെയും കഥകൾ പറയുന്ന പരമ്പര ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു. എല്ലാ ദിവസവും രാത്രി ഏഴ് മണിയ്ക്കാണ് പ്രിയങ്കരി സംപ്രേക്ഷണം ചെയ്യുന്നത്.
Story highlights; Roy meets daisy priyankari