‘കറുകറെ കാർമുകിൽ..’; വർഷങ്ങൾക്ക് ശേഷം വീണ്ടും താരമായി കുഞ്ഞു നർത്തകി

June 10, 2021

‘കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി..’ എന്ന ഗാനത്തിന് ചുവടുവെച്ചു താരമായ കുഞ്ഞു നർത്തകിയാണ് സാരംഗി കൃഷ്ണ. നാലാം വയസിലാണ് സാരംഗി കൃഷ്ണ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. നൃത്തം പഠിക്കുന്ന സഹോദരിയുടെ ചുവടുകൾ കണ്ടുപഠിച്ചാണ് സാരംഗി ചുവടുവെച്ചത്.

ഒരു കല്യാണ വീട്ടിൽ വെച്ച് സാരംഗി കൃഷ്ണ വെച്ച ചുവടുകൾ ക്യാമറമാൻ പകർത്തിയതാണ് പിന്നീട് ശ്രദ്ധേയമായത്. അന്ന് സാരംഗി കൃഷ്ണ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലും നൃത്തഭാവങ്ങളുമായി എത്തിയിരുന്നു. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം ഇൻസ്റ്റാഗ്രാം റീൽസിലൂടെ സാരംഗിയുടെ നൃത്തം വീണ്ടും വൈറലായി മാറിയിരിക്കുകയാണ്.

Read More: ആകാശയാത്രയ്ക്ക് സ്കൈ പോഡ്; അറിയാം ഗതാഗത സാധ്യതകൾ

ഒറ്റപ്പാലം സ്വദേശിനിയായ സാരംഗി ഏതുപാട്ടിനും താളമനുസരിച്ച് ചുവടുവയ്ക്കും. ചുവടുകൾക്കൊപ്പം അതിമനോഹര ഭാവപ്രകടനങ്ങളുമുണ്ട്. ചെറുപ്പം മുതൽ നല്ല താളബോധത്തോടെ വളർന്ന സാരംഗി വീണ്ടും താരമാകുമ്പോൾ ശ്രദ്ധേയമാകുകയാണ് പഴയ വിഡിയോയും.

Story highlights- sarangi krishna’s viral video