90 പേരക്കുട്ടികളുമായി ആറു തലമുറകളുടെ ‘മുതുമുത്തശ്ശി’- കൗതുകമായി മേരി
കൗതുകകരമായ കുടുംബ വിശേഷങ്ങൾ ലോകത്തിന്റെ ശ്രദ്ധനേടാറുണ്ട്. വാർധക്യത്തെ വെല്ലുവിളിച്ച് ശക്തരും ആരോഗ്യമുള്ളവരും സാഹസികരുമായി ഇരിക്കുന്ന ആളുകളുടെ ജീവിതം ചർച്ചയാകാറുമുണ്ട്. ഒരേ സമയം ആറ് തലമുറകൾ ജീവിച്ചിരിക്കുന്ന യുകെയിൽ നിന്നുള്ള ഒരു അതുല്യ കുടുംബം പ്രസിദ്ധമാകുന്നത് ഈ കുടുംബത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയിലൂടെയാണ്.
സ്കോട്ട്ലൻഡ് സ്വദേശിയായ മേരി മാർഷലിന് 86 വയസ്സാണ്. എട്ടു മക്കളുടെ അമ്മയും രാജ്യത്തെ ഏക മുതുമുത്തശ്ശിയുമാണ് ഇവർ. ആറു തലമുറയുടെ മുത്തശ്ശി. മേരിക്ക് 90 പേരക്കുട്ടികളുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് കുടുംബത്തിലേക്ക് ഒരു കുഞ്ഞു കൂടി എത്തിയതോടെയാണ് ഈ കുടുംബം ശ്രദ്ധേയമായത്. മേരിയുടെ എട്ട് മക്കളും പെണ്മക്കളാണ്.
Read More: അച്ഛനൊപ്പം തകർപ്പൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ- വിഡിയോ
ഏറ്റവും ഒടുവിൽ നൈല ഫെർഗൂസന്റെ ജനനത്തോടെ മേരി ഔദ്യോഗികമായി സ്കോട്ട്ലൻഡിലെ ഏക മുതു മുതു മുത്തശ്ശിയായി. മറ്റാരെങ്കിലും ഇങ്ങനെയൊരു കുടുംബം സ്ഥാപിച്ചതായി തോന്നുന്നില്ല എന്നും ഈ കുടുംബം പങ്കുവയ്ക്കുന്നു. ഇത്രയും വലിയ ഒരു കുടുംബം ഉണ്ടായിരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മേരി പറയുന്നു. അതുകൊണ്ടുതന്നെ പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ മേരിയെ അലട്ടില്ല. ആരെങ്കിലും എപ്പോഴും പരിപാലിക്കാൻ ഉണ്ടാകും.
Story highlights- Scotland is the country’s only great-great-great grandmother