പുരാവസ്തു ഗവേഷണത്തിനിടെ കണ്ടെത്തിയത് ആയിരം വർഷത്തോളം പഴക്കമുള്ള പൊട്ടാത്ത കോഴിമുട്ട

June 12, 2021

അവിശ്വസനീയമായ പല സംഭവങ്ങൾക്കും ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 1,000 വർഷം പഴക്കമുള്ള പൊട്ടാത്ത കോഴി മുട്ട അവർ കണ്ടെത്തി.

ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയിൽ നിന്നുള്ള പുരാവസ്തു ഗവേഷകരുടെ ഒരു സംഘമാണ് ഇതിനു പിന്നിൽ. അവിശ്വസനീയമായ ഈ കണ്ടെത്തലിനെക്കുറിച്ചുള്ള വിശദമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഗവേഷകർ പങ്കുവെച്ചിട്ടുണ്ട്. ‘ഒരു തകർപ്പൻ കണ്ടെത്തൽ. ഏതാണ്ട് 1,000 വർഷങ്ങൾക്ക് മുമ്പുള്ള യാവ്നിലെ പുരാവസ്തു ഖനനത്തിനിടെയാണ് കോഴിമുട്ടയുടെ കണ്ടെത്തൽ’.

പുരാതന സെസ്പിറ്റ് കുഴിക്കുന്നതിനിടയിലാണ് പുരാവസ്തു ഗവേഷകർ പൊട്ടാത്ത കോഴിമുട്ട കണ്ടെത്തിയതെന്ന് പോസ്റ്റ് വിവരിക്കുന്നു. മുട്ടയുടെ തോട് പരിശോധിച്ചാണ് ഇത്രയധികം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. ആഗോള തലത്തിൽ പോലും ഇത് വളരെ അപൂർവമായ ഒരു കണ്ടെത്തലാണ്’. ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയുടെ ഡോ. ലീ പെറി ഗാൽ പറയുന്നു.

Read More: ആ ചിരിക്കിടയിൽ കിട്ടിയ അവസരത്തിൽ ഞാൻ പേടിയോടെ ചോദിച്ചു..’ഒരു ഫോട്ടോ എടുത്തോട്ടെ..?’- മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് അനീഷ്

പുരാവസ്തു ഗവേഷണങ്ങളിൽ, ഇടയ്ക്കിടെ പുരാതന ഒട്ടകപ്പക്ഷി മുട്ടകൾ ലഭിക്കാറുണ്ട്. അവയുടെ കട്ടിയുള്ള ഷെല്ലുകൾ കേടുകൂടാതെ മുട്ട സൂക്ഷിക്കാൻ സഹായിക്കും. എന്നാൽ കോഴിമുട്ടയുടെ കണ്ടെത്തൽ തികച്ചും അപൂർവ്വമാണ്.

Story highlights- srael Antiquities Authority discovered a fully intact 1,000 year old chicken egg