സംസ്ഥാനത്ത് ജൂണ്‍ 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍

June 7, 2021
Strict restrictions in Kerala on June 12, 13

കൊവിഡ് രോഗവ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചിരിക്കുകയാണ് സംസ്ഥാനത്ത്. ജൂണ്‍ 16 വരെയാണ് കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ജൂണ്‍ 12, 13 തീയതികളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. കൊവിഡ് അവലോകന യോഗത്തിന് ശേഷം വാര്‍ത്താമാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

നിലവിലുള്ള നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ തുടരും. ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തനാനുമതി. സ്റ്റേഷനറി, ജ്വല്ലറി, ചെരുപ്പ് കടകള്‍, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് എന്നിവയ്ക്ക് ജൂണ്‍ 11 ന് ഒരു ദിവസം മാത്രമായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുമതി. ഇത്തരം കടകള്‍ക്ക് ജൂണ്‍ 11 ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. ജൂണ്‍ 11 ന് വാഹനഷോറൂമുകള്‍ക്ക് മെയിന്റനന്‍സ് വര്‍ക്കുകള്‍ക്ക് വേണ്ടി മാത്രം തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

Read more: രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

അതേസമയം കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story highlights: Strict restrictions in Kerala on June 12, 13