65-ാമത്തെ ചിത്രവുമായി വിജയ്; ‘ബീസ്റ്റ്’ ഒരുങ്ങുന്നു

June 21, 2021
Thalapathy 65 first look poster

വിജയ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ബീസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. വിജയ്-യുടെ കരിയറിലെ 65-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. ചിത്രത്തെക്കുറിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പേര് പുറത്തുവിടുന്നത് ഇപ്പോഴാണ്. വിജയ് ആരാധകര്‍ക്കിടയില്‍ ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിക്കഴിഞ്ഞു.

വിജയ്-യുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പേരും പുറത്തുവിട്ടിരിക്കുന്നത്. ജൂണ്‍ 22 -നാണ് താരത്തിന്റെ ജന്മദിനം. നെല്‍സണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Read more: പുകവലി ശീലത്തെ ഓടിത്തോല്‍പ്പിച്ച മനുഷ്യന്‍

അതേസമയം ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന്റേതായി പുറത്തെത്തിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഈ സൂചന ശരിവയ്ക്കുന്നു. പൂജ ഹെഗ്‌ഡെ ചിത്രത്തില്‍ വിജയ്-യുടെ നായികയായെത്തുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സണ്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മാണം.

Story highlights: Thalapathy 65 first look poster