വെല്ലുവിളികളെ അതിജീവിച്ച് വിജയഗാഥ രചിച്ചവര്‍; ‘ലവന് ആള് പുലിയാണ് കുശനും’
ഒരിടത്തൊരിടത്തൊരു ലവനുംം കുശനും ഉണ്ടായിരുന്നു…. പറഞ്ഞുവരുന്നത് ഭാരതീയ ഇതിഹാസത്തിലെ ലവനേയും കുശനേയും കുറിച്ചാണെന്ന് കരിതിയെങ്കില് തെറ്റി. ഈ ലവനും കുശനും നമുക്ക് പരിചിതരാണ്. ക്രിയേറ്റിവിറ്റികൊണ്ട് മലയാള സിനിമയില്‍ ഇതിഹാസമായി മാറിയ വിഎഫ്എക്സ് ആര്‍ടിസ്റ്റ്സ്, സഹോദരന്മാരായ ലവനും കുശനും.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ടര്‍ബോ മീഡിയയുടെ ഫൗണ്ടേഴ്സാണ് ഈ സഹോദരങ്ങള്‍. വിഷ്വല്‍ എഫക്ടസില് ഇതിനോടകംതന്നെ പ്രതിഭാസമായി മാറിയവര്‍. ലവനാണ് വിഷ്വല്‍ എഫ്ക്ടിസിലേക്ക് ആദ്യം ചുവടുവെച്ചത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട ഒരു പരസ്യമായിരുന്നു എല്ലാത്തിന്റേയും തുടക്കം എന്നു പറയാം.
ആ പരസ്യം കണ്ടപ്പോള്‍ മുതല്ക്കാണ് വിഷ്വല്‍ എഫ്കട്സിനോട് ഒരു പ്രത്യേക താല്പര്യം ലവന് തോന്നിയത്. പഠിക്കണമെന്ന് ആആഗ്രഹമുണ്ടെങ്കിലും കുടുംബത്തിലെ സാമ്പത്തികപരമായ ബുദ്ധിമുട്ടുകള്‍ വെല്ലുവിളിയായി. എങ്കിലും ആഗ്രഹത്തിന് തടയിട്ടില്ല. സ്വയം പഠിച്ചെടുത്തു പലതും.
പിന്നീടാണ് ബോംബെയിലേക്ക് പോയത്. ആദ്യകാലങ്ങളില്‍ അവിടേയും അത്ര സുഖകരമായിരുന്നില്ല. സാമ്പത്തികപരമായി ഭാഷാപരമായും ഏറെ പ്രയാസങ്ങളെ നേരിടേണ്ടിവന്നു. എങ്കിലും പ്രതീക്ഷ നഷ്ടപ്പെടുത്താതെ മനക്കരുത്തുകൊണ്ട് അതിനേയെല്ലാം അതിജീവിച്ചു. ഒരു ഫാക്വല്‍റ്റി ആയിട്ടായിരുന്നു തുടക്കം. പിന്നീട് പല കമ്പനികളിലും വിഎഫ്എക്സ് ആര്‍ടിസ്റ്റായി ജോലി ചെയ്തു.
Read more: വേഷപ്പകര്‍ച്ചയില്‍ ഗംഭീര പ്രകടനവുമായി തങ്കച്ചന്; ‘ഇത് ലൈഫ് ഓഫ് പൈലി’
ലവനാണ് കുശനേയും വിഎഫ്ക്സ് പഠിപ്പിച്ചത്. മെക്കാനിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കുശനെ സംബന്ധിച്ച് അല്പം പുതുമ നിറഞ്ഞതായിരുന്നു ഈ മേഖല. ഒരു ചുവടുമാറ്റം എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും അര്‍പ്പണമനോഭാവവും അതിയായ ആഗ്രഹവുമുണ്ടെങ്കിലും ലക്ഷ്യങ്ങള്‍ നേടിയെടുക്കാം എന്ന ബോധ്യമുണ്ടായിരുന്നു. പിന്നീടുണ്ടായ നേട്ടങ്ങള്‍ക്കെല്ലാം കരുത്തായതും ആ തിരിച്ചറിവാണ്.
അങ്ങനെ ലവകുശ ടീം രൂപപ്പെട്ടു. പല ഭാഷകളിലായി 150 ഓളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ സഹോദരങ്ങള്‍. പറവ, എസ്ര, കമ്മട്ടിപ്പാടം, കാര്‍ബണ്‍, എന്റെ ഉമ്മാന്റെ പേര്, ഞാന്‍ പ്രകാശന്, കോടതി സമക്ഷം ബാലന് വക്കീല്‍, വരത്തന്, അമ്പിളി, ഫോറന്‍സിക്, അയ്യപ്പനും കോശിയും, കള, ദ് പ്രീസ്റ്റ്… അങ്ങനെ നിരവധി സിനിമകള്‍. ഒരു ഹിന്ദി ചിത്രത്തില്‍ ചെയ്ത വര്‍ക്ക് ഫിലിം ഫെയര്‍ അവാര്‍ഡിലേക്ക് നേമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും ഈ സഹോദരങ്ങളുടെ നേട്ടമാണ്.
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്താണെന്ന് ചോദിച്ചാല്‍ മരണം കവര്‍ന്നെടുത്ത സച്ചിയുടെ പേരാണ് ഇരുവര്‍ക്കും പറയാനുള്ളത്. സൗഹൃദങ്ങളെ എന്നും ചേര്‍ത്തുപിടിക്കുന്ന സച്ചിക്കൊപ്പെ അയ്യപ്പനും കോസിയും എന്ന ചിത്രത്തില്‍ ലവനും കുശനും വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഒരുമിച്ചുള്ള മറ്റൊരു വര്‍ക്ക് ബാക്കി നില്‍ക്കെയാണ് സച്ചി കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞത്. ജീവിതത്തിലെ സൗഹൃദങ്ങള്‍ പലപ്പോഴും ലവയ്ക്കും കുശനും വലിയ കരുത്തായിട്ടുമുണ്ട്. വിഎഫ്ക്സിന് പുറമെ ഡിജിറ്റല്‍ ടര്‍ബോ മീഡിയ അക്കാദമിയും പ്രൊഡക്ഷന്‍ ഹൗസുമൊക്കെയായി വിജയഗാഥ രചിക്കുകയാണ് ഈ സഹോദരങ്ങള്‍.
Story highlights: The inspiring story of LavaKusha