കടലിനെ കരയാക്കി ഐസ് പാളികൾ; അപൂർവ്വ അനുഭവം ഒരുക്കി ഐസ് ശില്പങ്ങളും..
പ്രകൃതിയിലെ ചില അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നതാണ് ജപ്പാനിലെ മോംബെത്സു നഗരം. മഞ്ഞുകാലത്ത് അതിമനോഹരമായ കാഴ്ചകളാണ് ഇവിടെത്തുന്നവരെ കാത്തിരിക്കുന്നത്. കടലിന്റെ ചില ഭാഗങ്ങളിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞുകട്ടകളാണ് ഇവിടെത്തുന്നവരെ ആകർഷിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവിടേക്ക് സഞ്ചാരികൾ കൂടുതലായും എത്താറുള്ളത്. ഈ സമയങ്ങളിൽ ഇവിടെ അതിശൈത്യമാണ്. പരന്നുകിടക്കുന്ന മഞ്ഞുകട്ടകളാൽ അതിസുന്ദരമായ കാഴ്ചകളാണ് ഇവിടെത്തുന്നവർക്ക് സമ്മാനിക്കുന്നത്.
ഈ കാലയളവിൽ ഇവിടെ നടത്തുന്ന ഡ്രിഫ്റ്റ് ഐസ് ഫെസ്റ്റിവലും ഏറെ മനോഹരമാണ്. ഡ്രിഫ്റ്റ് ഐസ് കൊണ്ട് നിർമിക്കുന്ന ശില്പങ്ങളാണ് ഫെസ്റ്റിവലിലെ പ്രധാന ആകർഷണം. അതേസമയം ഇവിടെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊന്നാണ് ഫ്രോസൺ അക്വേറിയവും സി ഐസ് മ്യുസിയവുമൊക്കെ. അതിനൊക്കെ പുറമെ ഇവിടെ കാണുന്ന മനോഹര കാഴ്ചകളിൽ ഒന്നാണ് ഇവിടെ നിർമിച്ചിരിക്കുന്ന ഭീമൻ ഞണ്ട്. ലോകത്ത് വളരെ അപൂർവ്വമായി കാണപ്പെടുന്ന ഹെയറി ക്രാബ് എന്ന ഇനത്തിൽപ്പെട്ട ഞണ്ടിന്റെ ശില്പമാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. പണ്ട്രണ്ടു മീറ്റർ ഉയരവും ഏഴ് ടണ്ണോളം ഭാരവുമുണ്ട് ഈ ശില്പത്തിന്. ടോഷി നാഗസാക്കി എന്ന കലാകാരനാണ് ഈ ശിൽപം നിർമിച്ചത്. 1983 ൽ നടന്ന ഡ്രിഫ്റ്റ് ഐസ് ആർട്ട് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈ ഭീമൻ ശിൽപം നിർമിച്ചത്. അതേസമയം ഈ പ്രദേശക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ജീവികളിൽ ഒന്ന് കൂടിയാണ് ഞണ്ട്.
മോംബെത്സു നഗരത്തിലെ ആളുകളുടെ പ്രധാന വരുമാനമാർഗം മത്സ്യബന്ധനം ആണ്. നല്ല മത്സ്യങ്ങളെയും ഞണ്ടുകളെയുമൊക്കെ കഴിക്കുന്നതിനായി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്താറുള്ളത്.
Story Highlights:The mysteries of the Sea of Okhotsk