മരത്തില്‍ നിന്നും താഴേക്കോ അതോ മരത്തിന് മുകളിലേക്കോ; മലയാളി പകര്‍ത്തിയ ഒറാങ് ഉട്ടാന്റെ ചിത്രത്തിന്റെ കഥയറിയാം
സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന പല ഫോട്ടോകളും നമ്മില്‍ കൗതുകം നിറയ്ക്കാറുണ്ട്. ചില ചിത്രങ്ങളാവട്ടെ പലതരത്തിലുള്ള സംശയങ്ങളും നമ്മില്‍ നിറയ്ക്കുന്നു. അത്തരത്തിലുള്ള ഒരു ചിത്രം ശ്രദ്ധ നേടുകയാണിപ്പോള്‍. ഒരു ഒറാങ് ഉട്ടാന്റേതാണ് ഈ ചിത്രം.
കാഴ്ചക്കാരില്‍ ഈ ചിത്രം സംശയം നിറയ്ക്കുന്നു. ഒറാങ് ഉട്ടാന് മരത്തില്‍ നിന്നും തലകീഴായി താഴേക്ക് ഇറങ്ങുന്നതായാണ് ആദ്യം തോന്നുക. എന്നാല്‍ സൂക്ഷിച്ചു നോക്കിയാല്‍ മരത്തിലേക്ക് കയറുന്നതായും തോന്നും. സത്യത്തില്‍ ഒറാങ് ഉട്ടാന് മരത്തിലേക്ക് കയറുകയാണ്. വെള്ളത്തിന് നടവിലുള്ള മരമായതിനാല്‍ വെള്ളത്തില്‍ മരങ്ങളുടെ പ്രതിഫലനമുണ്ട്. അതുകൊണ്ടാണ് മരത്തില്‍ നിന്നും ഒറാങ് ഉട്ടാന് താഴേക്ക് ഇറങ്ങിവരുന്നതായി തോന്നുത്.
ഒരു മലയാളിയാണ് ഈ ഫോട്ടോഗ്രഫിക്ക് പിന്നില്‍. ഈ വര്‍ഷത്തെ നേച്ചര്‍ ടിടിഎല്‍ പുരസ്കാരം നേടിയ ഈ ചിത്രം പകര്‍ത്തിയത് തോമസ് വിജയന് എന്ന ഫോട്ടോഗ്രാഫറാണ്. ബോര്‍ണിയോ വനത്തില്‍ വെള്ളത്തിനു നടുവില്‍ നില്ക്കുന്ന മരത്തില്‍ നിന്നുമാണ് ഒറാങ് ഉട്ടാന്റെ ചിത്രം അദ്ദേഹത്തിന്റെ ക്യമാറയില്‍ പതിഞ്ഞത്. ദിവസങ്ങളുടെ കാത്തിരിപ്പിനും കഠിനപരിശ്രമത്തിനും ഒടുവില്‍ ലഭിച്ച മനോഹരമായ ഫ്രെയിം.
മരത്തിന് മുകളില്‍ മണിക്കൂറുകളോളം തോമസ് വിജയന് കാത്തിരുന്നു. അങ്ങനെയാണ് മരത്തിലേക്ക് കയറിവരുന്ന ഒറാങ് ഉട്ടാന് അദ്ദേഹത്തിന്റെ ക്യാമറയില്‍ പതിഞ്ഞത്. ലോകം തലകീഴായി മറിയുകയാണ് എന്നാണ് ഈ ചിത്രത്തിന്റെ ക്യാപ്ഷന്‍.
Story highlights: The World is Going Upside Down Photo story