ദേ ഈ കുട്ടിയാണ് ‘ഗുരുവായൂരപ്പന്‍റെ പത്ത്’

June 30, 2021
Top singer Megna cute replay video

ലോകമെമ്പാടുമുള്ള മലാളികള്‍ക്ക് മനോഹരമായ സംഗീതവിരുന്നൊരുക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍. ആദ്യ സീസണിന് പിന്നാലെ എത്തിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ -2ഉം പ്രേക്ഷകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി.

അതിഗംഭീരമായ ആലാപനങ്ങള്‍ക്കൊപ്പം മനസ്സുനിറയ്ക്കുന്ന കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും കുരുന്ന് ഗായകര്‍ ആസ്വാദകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നു. നിഷ്‌കളങ്കതയോടെയുള്ള വര്‍ത്തമാനങ്ങളാണ് കുട്ടിപ്രതിഭകളുടെ പ്രധാന ആകര്‍ഷണം.

Read more: ഹൃദയമില്ലാതെ 555 ദിവസങ്ങൾ; ജീവിച്ചത് കൃതൃമ ഉപകരണത്തിന്റെ സഹായത്തോടെ- വേറിട്ട അതിജീവന കഥ

ടോപ് സിംഗറിലെ കുരുന്ന് ഗായിക മേഘ്‌നയ്ക്കും ആരാധകര്‍ ഏറെയാണ്. ഈ മിടുക്കിയുടെ ഒരു ക്യൂട്ട് വിഡിയോ ശ്രദ്ധ നേടുകയാണ്. അണിഞ്ഞൊരുങ്ങി ടോപ് സിഗംര്‍ വേദിയിലെത്തിയ മിടുക്കിയോട് വിധികര്‍ത്താക്കള്‍ ‘ഇതാരാണ് രാധയാണോ അതോ മേഘ്‌ന കുട്ടിയാണോ’ എന്ന് ചോദിച്ചു. ആ ചോദ്യത്തിന് കുരുന്ന് നല്‍കിയ മറുപടിയാണ് രസകരം. രാധയുമല്ല മേഘ്‌നയുമല്ല ‘ഗുരുവായൂരപ്പന്‍റെ പത്ത്’ ആണെന്നായിരുന്നു പറുപടി. ഗുരുവായൂരപ്പന്‍റെ പത്ത് എന്നായിരുന്നു മേഘ്‌ന ഉദ്ദേശിച്ചത്.

Story highlights: Top singer Megna cute replay video