കൊവിഡ് പോരാട്ടത്തിന് സഹായഹസ്തവുമായി ടൊവിനോ

June 18, 2021
Tovino Thomas donates 2 lakhs for Covid fight

കൊവിഡ് പോരാട്ടത്തിന് സഹായഹസ്തവുമായി ടൊവിനോ തോമസും രംഗത്ത്. മലയാള സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്കാണ് താരത്തിന്റെ സംഭാവന. രണ്ട് ലക്ഷം രൂപ ടൊവിനോ സംഭാവന നല്‍കി.

കൊവിഡ് മൂലം പ്രതിസന്ധിയിലായ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കായാണ് സാന്ത്വനം പദ്ധതി ഫെഫ്ക പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് ബാധിതര്‍ക്ക് ധനസഹായം, മെഡിക്കല്‍ കിറ്റ്, അംഗംങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ ജീവന്‍ രക്ഷാ മരുന്നുകള്‍, കുട്ടികളുടെ പഠനസാമഗ്രഹികളുടെ വിതരണം എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

Read more: കാൽനടയിലായി 5,000 മൈലുകൾ; കാൻസറിനെ പൊരുതിതോൽപ്പിക്കാൻ ഇറങ്ങിത്തിരിച്ച യുവതി…

അതേസമയം കള ആണ് ടൊവിനോയുടേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. തിയേറ്ററുകള്‍ക്ക് പിന്നാലെ ഒടിടി പ്ലാറ്റ്ഫോമിലൂടേയും പ്രേക്ഷകരിലേക്കെത്തിയ കള എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സുമേഷ് മൂറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തി. പ്രിയപ്പെട്ട ഒന്നിന്റെ നഷ്ടപ്പെടലില്‍ നിന്നും ഉടലെടുക്കുന്ന പ്രതികാരവും അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടവുമൊക്കെയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

Story highlights: Tovino Thomas donates 2 lakhs for Covid fight

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!