കേരളത്തിൽ ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ
കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ഇന്നും നാളെയും കർശന നിയന്ത്രണങ്ങൾ. ത്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് രണ്ടുദിവസമുണ്ടാകുക. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി.
ശനിയും ഞായറും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ വ്യാഴാഴ്‌ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമായത്. ഹോട്ടലിൽ നിന്നും ടേക്ക് എവേ/ പാഴ്‌സൽ സൗകര്യമുണ്ടായിരിക്കുന്നതല്ല. ശനിയും ഞായറും ഹോം ഡെലിവറി മാത്രമാണ് അനുവദനീയം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും.
നേരത്തെ ഇളവ് നല്‍കിയിരുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതിയില്ല. ഇന്നും നാളെയും കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല. ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍, മത്സ്യ മാംസ വില്‍പന ശാലകള്‍, ബേക്കറി, എന്നിവ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ മാത്രമേയുണ്ടാകൂ.
നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നതിന് തടസമില്ല. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം. നിലവില്‍ ജൂണ്‍ 16 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Story highlights-triple lockdown like restrictions in kerala