അനിയനെ കൊഞ്ചിച്ച് പാറുക്കുട്ടി- ശ്രദ്ധേയമായി വിഡിയോ

June 4, 2021

മലയാള മിനിസ്ക്രീൻ ചരിത്രത്തിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ പരമ്പരയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും. ഉപ്പും മുളകിനോളം സ്വീകാര്യത ലഭിച്ച മറ്റൊരു ഹാസ്യ പരമ്പരയില്ല എന്നതിൽ തർക്കമില്ല. മിനിസ്‌ക്രീനിൽ മാത്രമല്ല, യൂട്യുബിലും ഹിറ്റാണ് ഉപ്പും മുളകും. ഈ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് പാറുക്കുട്ടി.

പാറുക്കുട്ടിയുടെ വരവോടെയാണ് ഉപ്പും മുളകിനും കൂടുതൽ ആരാധകരായത്. ജനിച്ച് ആറു മാസം മുതൽ ഉപ്പും മുളകിലൂടെ പാറുക്കുട്ടി പ്രേക്ഷകർക്ക് മുന്നിലാണ് വളർന്നത്. പാറുക്കുട്ടി ആദ്യമായി അച്ഛാ എന്ന് വിളിച്ചതും, നടക്കാൻ പഠിച്ചതും, ഡയലോഗുകൾ പറയാൻ പഠിച്ചതുമെല്ലാം പ്രേക്ഷകരുടെ മുന്നിലാണ്.

കഴിഞ്ഞ വർഷം പാറുക്കുട്ടിക്ക് ഒരു കുഞ്ഞനിയൻ പിറന്നിരുന്നു. പാറുക്കുട്ടിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ കുടുംബ വിശേഷങ്ങളെല്ലാം സീരിയൽ അവസാനിച്ചിട്ടും പ്രേക്ഷകരിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ, അനിയനെ കൊഞ്ചിക്കുന്ന പാറുക്കുട്ടിയുടെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.

Read More: ഡെയ്സിയുടെ കുടുംബത്തിനെയും ചതിച്ച് റോയിയുടെ കുതന്ത്രങ്ങൾ- സംഘർഷഭരിത നിമിഷങ്ങളുമായി ‘പ്രിയങ്കരി’

2015 ഡിസംബർ പതിനാലിനാണ് ഉപ്പും മുളകും ആദ്യ എപ്പിസോഡ് പ്രേക്ഷകരിലേക്ക് എത്തിയത്. അഞ്ചു വർഷം പിന്നിട്ടതിന് ശേഷമാണ് ഉപ്പും മുളകും സംപ്രേഷണം അവസാനിപ്പിച്ചത്.

Story highlights- uppum mulakum fame ameya’s cute moments