എക്സ്പ്രഷൻ ക്വീൻ; വാട്സാപ്പ് സ്റ്റാറ്റസുകളിൽ നിറയുന്ന കൊച്ചുമിടുക്കി ആള് ചില്ലറക്കാരിയല്ല, വിഡിയോ പങ്കുവെച്ച് താരങ്ങളും
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഇടങ്ങളുടെ മുഴുവൻ മനം കവരുകയാണ് ഒരു കൊച്ചുമിടുക്കി. പലരുടെയും വാട്സാപ്പ് സ്റ്റാറ്റസുകളിലും ഈ കൊച്ചുസുന്ദരിയാണ് താരം. കണ്ണും പരികവും ചുണ്ടുംകൊണ്ട് മുഖത്ത് എക്സ്പ്രഷനുകൾ വാരിവിതറുകയാണ് ഈ കുഞ്ഞുമോൾ. സിനിമാതാരം ഗിന്നസ് പക്രു ഉൾപ്പെടെയുള്ളവർ ഈ കുഞ്ഞുമോളുടെ വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം മുഖത്ത് ഇത്രയധികം ഭാവങ്ങൾ വാരിവിതറുന്ന ഈ കുഞ്ഞുമോൾ ആരാണെന്ന ചോദ്യങ്ങളും അന്വേഷണങ്ങളും അവസാനിച്ചത് ജ്യോതികുമാരി2390 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ്. കൊൽക്കത്ത സ്വദേശിയായ എയ്ഞ്ചൽ റിതി എന്ന അഞ്ചുവയസുകാരിയാണ് ഈ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന കൊച്ചുമിടുക്കി.
സമൂഹമാധ്യമങ്ങളിൽ താരമായ ഈ കൊച്ചുമിടുക്കിയ്ക്ക് ഇപ്പോൾ നിരവധിയാണ് ആരാധകർ. ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ നിരവധിപ്പേരാണ് ഈ കുഞ്ഞുമിടുക്കിയെ പിന്തുടരുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഈ കുഞ്ഞിന്റെ ഓരോ വിഡിയോകളും കാണുന്നത്. ഇത്രയധികം ഭാവങ്ങളൊക്കെ ഈ മുഖത്ത് വിരിയുന്നത് എങ്ങനെയാണ് എന്നാണ് പലരും ചോദിക്കുന്നത്. എക്സ്പ്രഷൻ ക്വീൻ എന്നാണ് പലരും ഈ കുഞ്ഞിനെ ഇപ്പോൾ വിളിക്കുന്നതുപോലും.
Story Highlights; Viral video of angel riti