സഹായത്തിന് ആരുമെത്തിയില്ല; ആശുപത്രിയിലേക്ക് ഭർതൃപിതാവിനെ തോളിലേറ്റി യുവതി നടന്നത് രണ്ട് കിലോമീറ്ററോളം
ആരോഗ്യപ്രവർത്തകരും അധികൃതരുമടക്കം കൊവിഡിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും കൊവിഡ് രണ്ടാം തരംഗം ഇന്ത്യിൽ വലിയ നഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഈ മഹാമാരിക്കാലത്ത് പ്രിയപ്പെട്ടവരേ നഷ്ടപ്പെട്ടവരും സാമ്പത്തീകമായി ബുദ്ധിമുട്ടിലായവരുമൊക്കെ നിരവധിയാണ്. ഇപ്പോഴിതാ കൊവിഡ് മഹാമാരിക്കാലത്തെ ഹൃദയംതൊടുന്ന ഒരു കാഴ്ചയാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്.
കൊവിഡിനെതിരെ ശക്തമായ പോരാട്ടങ്ങൾ നടക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ ആരോഗ്യപ്രവർത്തകർക്കും കഴിയാറില്ല. ഇപ്പോഴിതാ ആരും സഹായിക്കാൻ ഇല്ലാതെ വന്നതോടെ കൊവിഡ് പോസറ്റീവായ ഭർതൃപിതാവിനെ തോളിലേറ്റി ആശുപത്രിയിലേക്ക് പോകുന്ന ഒരു യുവതിയുടെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളെ ഈറൻ അണിയിക്കുന്നത്.
Read also:ഓൺലൈനിലെ ആദായ വില്പന: വഞ്ചിതരാകരുത്, നിർദ്ദേശവുമായി കേരള പൊലീസ്
അസമിലാണ് സംഭവം. ഭർതൃപിതാവിന് കൊവിഡ് രൂക്ഷമായതോടെ എന്ത് ചെയ്യണം എന്നറിയാതെ ദുരിതത്തിലായ നിഹാരിക നിരവധിപ്പേരെ സഹായത്തിന് വിളിച്ചു. എന്നാൽ ആരും സഹായത്തിന് എത്തിയില്ല. ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോറിക്ഷ വിളിച്ചെങ്കിലും വീടിരിക്കുന്ന ഭാഗത്തേക്ക് വാഹനത്തിന് എത്താൻ കഴിഞ്ഞില്ല. ഇതോടെ എഴുന്നേൽക്കാൻ പോകും ആകാതെ വന്ന ഭർതൃപിതാവിനെ തോളിലേറ്റി രണ്ട് കിലോമീറ്ററോളം ദൂരമാണ് നിഹാരിക നടന്നത്. ആശുപത്രിയിൽ എത്തിയതിന് ശേഷവും സ്ട്രെക്ച്ചർ ലഭ്യമല്ലാത്തതിനാൽ ഹോസ്പിറ്റലിലെ പടവുകളടക്കം നിഹാരിക പിതാവിനെ ചുമലിലേറ്റുകയായിരുന്നു.
In an amazing display of women-power today, Niharika Das, a young woman from Raha, carried her COVID positive father-in-law, Thuleshwar Das, on her back while taking him to the hospital. However, she too tested positive later.
— Aimee Baruah (@AimeeBaruah) June 4, 2021
I wish this inspiration of a woman a speedy recovery. pic.twitter.com/pQi6sNzG0I
Story Highlights:woman carrying father in law on back