പ്രായം 13 വയസ്സ്; ഒളിമ്പിക്‌സില്‍ മെഡല്‍ നേട്ടവുമായി രണ്ട് മിടുക്കികള്‍
കുട്ടികള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. അതും പ്രായത്തെ പോലും വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട്. ടോക്യോയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ രണ്ട് മിടുക്കികളും ലോകത്തെ അതിശയിപ്പിക്കുന്നു. 13 വയസ്സ് മാത്രമാണ് ഈ മിടുക്കികളുടെ പ്രായം. ചെറുപ്രായത്തില്‍ തന്നെ ഒളിമ്പിക് മെഡല്‍ നേടി അത്ഭുതമായി തീര്‍ന്നിരിക്കുകയാണ് ഇവര്‍.
ടോക്യോ ഒളിമ്പിക്‌സില്‍ വനിതകള്‍ക്കായുള്ള സ്‌കേറ്റ് ബോര്‍ഡിങ്ങിലാണ് ഈ മിടുക്കികള്‍ മെഡല്‍ സ്വന്തമാക്കിയത്. ജപ്പാന്‍ താരമായ മോമിജി നിഷിയ സ്വര്‍ണ്ണ മെഡല്‍ നേടിയപ്പോള്‍ തൊട്ടിപിന്നിലായി ബ്രസീല്‍ താരം റെയ്‌സ ലീല്‍ വെള്ളി മെഡലും നേടി.
Read more: വില 60,000 രൂപ; സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങളില്‍ വൈറലായ ബ്ലാക്ക് ഡയമണ്ട് ഐസ്‌ക്രീം
ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും മോമിജി നിഷിയ ആണ്. 13 വര്‍ഷവും 330 ദിവസവും പ്രായമുള്ളപ്പോഴാണ് മിടുക്കിയുടെ ഈ നേട്ടം. എന്നാല്‍ വ്യക്തിഗത ഇനത്തില്‍ മെഡല്‍ കരസ്ഥമാക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്ന നേട്ടം റെയ്‌സയും സ്വന്തമാക്കി. 13 വര്‍ഷവും 203 ദിവസവും പ്രായമുള്ളപ്പോഴാണ് റെയ്‌സ ഈ നേട്ടം സ്വന്തമാക്കിയത്. ടോക്യോ ഒളിമ്പിക്‌സില്‍ വനിതകള്‍ക്കായുള്ള സ്‌കേറ്റ് ബോര്‍ഡ് മത്സരത്തില്‍ വെങ്കലം നേടിയത് ജപ്പാന്‍ താരമായ ഫ്യൂന നകായാമയാണ്. പതിനാറ് വയസ്സാണ് ഫ്യൂനയുടെ പ്രായം.
Story highlights: 13 years old Momiji Nishiya, Becomes First Women’s Olympic Skateboard Champion