ബ്രിസ്ബെയ്ന്‍ 2032 ഒളിമ്പിക്സിന് വേദിയാകും
ഒളിമ്പിക്സ് ആവേശം അലയടിച്ചു തുടങ്ങിയിരിക്കുന്നു കായിക ലോകത്ത്. ടോക്കിയോ ആണ് ഇത്തവണത്തെ ഒളിമ്പിക്സ് വേദി. 2032 ലെ ഒളിമ്പിക്സ് വേദിയും തെരഞ്ഞെടുക്കപ്പെട്ടു. ബ്രിസ്ബെയ്ന്‍ ആണ് 2032 ലെ ഒളിമ്പിക്സ് വേദിയായി തെരഞ്ഞെടുത്തത്. ഓസ്ട്രേലിയന്‍ നഗരമാണ് ബ്രിസ്ബെയ്ന്‍.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ബ്രിസ്ബെയ്നെ 2032 ഒളിമ്പിക്സ് വേദിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഒളിമ്പിക്സ് വേദിയാകുന്ന മൂന്നാമത്തെ ഓസ്ട്രേലിയന്‍ നഗരമാണ് ബ്രിസ്ബെയ്ന്‍. മുന്‍പ് ഓസ്ട്രേലിയന്‍ നഗരങ്ങളായ സിഡ്നിയും മെല്‍ബണും ഒളിമ്പിക്സിന് വേദിയായിട്ടുണ്ട്.
അതേസമയം ടോക്യോയില്‍ 2020-ല്‍ നടക്കേണ്ടതായിരുന്നു ഒളിമ്പിക്സ്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് 2021-ലേക്ക് മാറ്റിയത്. അടുത്തിടെ ഒളിമ്പിക് മുദ്രാവാക്യവും പരിഷ്കരിച്ചിരുന്നു. വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ ഒരുമിച്ച് എന്നതാണ് പുതിയ മുദ്രാവാക്യം. മുന്‍പ് ഉണ്ടായിരുന്നതില്‍ ഒരുമിച്ച് എന്ന വാക്ക് കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ മുദ്രാവാക്യത്തിന് രാജ്യാന്തര ഒളിമ്പിക് കമ്മറ്റി രൂപം നല്‍കിയത്.
Story highlights: 2032 Olympics awarded to Brisbane