വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലില്‍ മുങ്ങിപ്പോയ ഒരു നഗരത്തിന്റെ ശേഷിപ്പുകള്‍ക്കൊപ്പം 2,200 വര്‍ഷം പഴക്കമുള്ള കപ്പലും
ശാസ്ത്രലോകത്ത് കൗതുകമായ നിരവധി കണ്ടെത്തലുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുംകളും ചില ശേഷിപ്പുകളുമെല്ലാം അതിശയിപ്പിക്കാറുണ്ട്. ശാസ്ത്ര ലോകത്തെ പോലും അമ്പരപ്പിച്ചിരിക്കുകയാണ് പുതിയ ഒരു കണ്ടെത്തല്‍. ഏകദേശം 2,200 വര്‍ഷങ്ങള്‍ പഴക്കമുള്ള കപ്പലിന്റെ ശേഷിപ്പുകളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
മെഡിറ്ററേനിയന്‍ കടലില്‍ ആണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കപ്പലിന്റെ അവശിഷ്ടങ്ങള്‍ കൂടാതെ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഈ പ്രദേശത്തു നിന്നും കണ്ടെത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂകമ്പത്തെ തുടര്‍ന്ന് കടലിന് അടിയിലായിപ്പോയതാണ് ഈ ക്ഷേത്രം എന്നാണ് വിദഗ്ധര്‍ പറയുന്നത്.
Read more: കേടായ മൊബൈല്‍ ഫോണുകള്‍ക്കൊണ്ട് നിര്‍മിച്ച ഒളിമ്പിക്സ് മെഡലുകള്‍: ഇത് ടോക്യോയിലെ കൗതുകം
1200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹെറാക്ലിയോണ്‍ എന്നൊരു നഗരം ഒട്ടാകെ ഭൂകമ്പത്തെ തുടര്‍ന്ന് കടലിനടിയില്‍ പോയിരുന്നു. പ്രാചീന നഗരമായ ഹെറാക്ലിയോണ്‍ ഈജിപ്തിന്റെ വടക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്തിരുന്നത്. ഈ നഗരത്തിന്റെ ചില ശേഷിപ്പുകള്‍ അന്വേഷിക്കുകയായിരുന്നു ഗവേഷകര്‍. ഇതിനിടെയാണ് അതിലുമേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈജിപ്ഷ്യന്‍ ശൈലിയിലാണ് കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നും ഗവേഷകര്‍ വിലയിരുത്തുന്നു.
Story highlights: 2200 years old ancient Egyptian shipwreck discovered