പിന്‍ഭാഗം മാത്രം കണ്ടാല്‍ മതി ഈ മിടുക്കി ആ വിമാനത്തിന്റെ പേര് പറയും; വിഡിയോ

July 9, 2021
6-year-old girl sets world record by identifying 93 airplane tails

കുട്ടികള്‍ പലപ്പോഴും ലോകത്തില്‍ അത്ഭുതമാകാറുണ്ട്. അതും പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചുകെണ്ട്. ആര്‍ന ഗുപ്ത എന്ന പെണ്‍കുട്ടിയും അതിശയിപ്പിച്ചിരിക്കുകയാണ് ലോകത്തെ. വിമാനത്തിന്റെ പിന്‍ഭാഗം കണ്ടാല്‍ മതി ഈ മിടുക്കി ആ വിമാനത്തിന്റെ പേര് പറയും.

ഹരിയാന പഞ്ചകുല സ്വദേശിനിയാണ് ആര്‍ന ഗുപ്ത. ആറ് വയസ്സ് മാത്രമാണ് ഈ മിടുക്കിയുടെ പ്രായം. ഈ ചെറുപ്രായത്തില്‍ തന്നെ ഓര്‍മശക്തിയില്‍ അമ്പരപ്പിക്കുകയാണ് കുട്ടിത്താരം. ഓര്‍മശക്തിയില്‍ ലോകറെക്കോര്‍ഡും ഈ മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്.

Read more: രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു ചായ പിന്നെ സ്‌കൂട്ടിക്ക് പിന്നിലിരുന്ന് നാട് ചുറ്റും; ഈ തത്ത ആള് കൊള്ളാമല്ലോ

ഒരു മിനിറ്റ് കൊണ്ട് 93 വിമാനങ്ങള്‍ തിരിച്ചറിയും ആര്‍ന. ആരേയും അതിശയിപ്പിക്കും കൊച്ചുമിടുക്കിയുടെ ഈ മികവ്. ഇന്റര്‍നാഷ്ണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയ ആര്‍ന ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുയാണ്. നിരവധിപ്പേരാണ് കുട്ടിത്താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Story highlights: 6-year-old girl sets world record by identifying 93 airplane tails