82–ാം വയസിൽ ബഹിരാകാശത്തേക്ക്; അറിയാം വാലി ഫങ്കിനെ
1939 ൽ ന്യൂ മെക്സിക്കോയിലാണ് വാലി ഫങ്ക് ജനിച്ചത്… ഇപ്പോൾ പ്രായം 82. പ്രായത്തിന്റെ ചെറിയ അവശതകൾ മാറ്റിനിർത്തിയാൽ ഇപ്പോഴും മനസുകൊണ്ട് ആ പഴയ 22 കാരിയാണ് വാലി ഫങ്ക്. 1961 ൽ ബഹിരാകാശ യാത്രയ്ക്കുള്ള നാസയുടെ പരിശീലനം പൂർത്തിയാക്കിയ വാലി ഫങ്ക്, കഴിഞ്ഞ 60 വർഷമായി ആ യാത്രയ്ക്കായി കാത്തിരിക്കുകയാണ്… ഇപ്പോഴിതാ 82–ാം വയസിൽ തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് വാലി ഫങ്ക്. ശതകോടീശ്വരനായ ജെഫ് ബേസെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ യാത്രയിലാണ് വാലി ഫങ്കിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
ജൂലൈ 20 നാണ് ജെഫ് ബേസെസോസും സംഘവും ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ജെഫ് ബേസെസോസ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ബഹിരാകാശ യാത്രയിൽ വാലി ഫങ്കിനെയും ഉൾപ്പെടുത്തിയ വിവരം പങ്കുവെച്ചത്. ‘ഇത്രയും കാലം ആരും കാത്തിരുന്നിട്ടുണ്ടാവില്ല’ എന്ന ക്യാപ്ഷനോടെയാണ് ജെഫ് ബേസെസോസ് ഇക്കാര്യം പങ്കുവെച്ചത്. അതേസമയം ‘ഈ ജന്മത്ത് ഇനി ബഹിരാകാശത്തേക്ക് പോകാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല’ എന്നാണ് വാലി ഫങ്ക് പ്രതികരിച്ചത്.
Read also:കാലുകൾകൊണ്ട് വരച്ച് കയറിയത് ലോക റെക്കോർഡിലേക്ക്; ആത്മവിശ്വാസത്തിന്റെ പ്രതീകമായി ദാമിനി
ഭൂമിയിൽ നിന്നും 100 കിലോമീറ്റർ ഉയരത്തിലാണ് ജെഫ് ബേസെസോസും സംഘവും പറക്കുക. ഭാരമില്ലായ്മ ഏതാനും മിനിറ്റുകൾ അനുഭവിച്ച ശേഷം ഇവർ തിരികെ ഭൂമിയിലേക്ക് വരും.
Read also:മുനിസിപ്പാലിറ്റിയിലെ തൂപ്പ് ജോലിയിൽ നിന്നും ഡെപ്യൂട്ടി കളക്ടർ പദവിയിലേക്ക്; മാതൃകയായി ആശയുടെ വളർച്ച
അതേസമയം 1961 ൽ ബഹിരാകാശ യാത്രയ്ക്കുള്ള നാസയുടെ പരിശീലനം പൂർത്തിയാക്കിയ വാലി ഫങ്ക് ആ യാത്രയ്ക്കായി കാത്തിരിക്കുന്ന വേളയിലാണ്, വനിതകളുടെ ബഹിരാകാശ പദ്ധതിയായ മെർക്കുറി 13 നാസ ഉപേക്ഷിച്ചത്. ഇതോടെ ബഹിരാകാശ യാത്ര എന്ന വാലി ഫങ്കിന്റെ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. എന്നാൽ ഇപ്പോഴിതാ ഈ 82–ാം വയസിൽ ഈ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് വാലി ഫങ്ക്.
Story Highlights: 82 yr old woman set to fly to space