സംവിധായകനായി ജോഷിയുടെ മകന്‍; കിങ് ഓഫ് കൊത്ത ഒരുങ്ങുന്നു

July 29, 2021
Abhilash Joshi new movie with Dulquer Salmaan

നിരവധി സൂപ്പര്‍ ഹിറ്റുകള്‍ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജോഷി. അദ്ദേഹത്തിന്റെ മകനും സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കുന്നു. ജോഷിയുടെ മകനായ അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്.

കിംഗ് ഓഫ് കൊത്ത എന്നണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നുണ്ട്. കിടിലന്‍ ഗെറ്റപ്പിലാണ് പോസ്റ്ററില്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. അഭിലാഷ് എന്‍ ചന്ദ്രന്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

Read more: പാട്ട് മാത്രമല്ല മിമിക്രിയും അഭിനയവുമൊക്കെയുണ്ട് ഈ കൊച്ചുഗായകന്റെ കൈയിൽ; കുട്ടി ദീപക് ദേവായി വേദിയെ ചിരിപ്പിച്ച് ശ്രീദേവ്

ജോഷി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ ജോഷിയുടെ മകന്റെ ആദ്യ സംവിധാന സംരംഭത്തില്‍ മമ്മൂട്ടിയുടെ മകന്‍ നായകനായെത്തുന്നു എന്നതും കൗതുകകരമാണ്. സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തില്‍ ഓതിരം കടകം എന്നൊരു ചിത്രവും ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Story highlights: Abhilash Joshi new movie with Dulquer Salmaan