പുതിയ ഡിജിപിയുടെ മുഖസാദൃശ്യം; നടന്‍ ചെമ്പില്‍ അശോകന് പിന്നാലെ ട്രോളന്മാര്‍
ട്രോളന്മാര്‍ അരങ്ങ് വാഴുന്ന കാലമാണ് ഇത്. എന്തിനും ഏതിനും വരെ ട്രോളുകള്‍ പ്രത്യക്ഷപ്പെടാറുണ്ട് സമൂഹമാധ്യമങ്ങളില്‍. പുതിയ ഡിജിപി അനില്‍കാന്ത് സ്ഥാനമേറ്റതോടെ അദ്ദേഹത്തിന്റെ മുഖസാദൃശ്യത്തിലുള്ള ചലതച്ചിത്രതാരത്തേയും കണ്ടെത്തിയിരിക്കുകയാണ് ട്രോന്മാര്‍. അങ്ങനെ ചെമ്പില്‍ അശോകന്‍ എന്ന ചലച്ചിത്രതാരവും ട്രോളുകളില്‍ നിറയുന്നു.
മുന്‍പ് ലോക്‌നാഥ് ബെഹ്‌റ സ്ഥാനമേറ്റപ്പോള്‍ ചലച്ചിത്രതാരം സാജു നവോദയ (പാഷാണം ഷാജി) ആയിരുന്നു ട്രോളുകളിലെ താരം. എന്തായാലും പുതിയ ഡിജിപിക്കും അങ്ങനെ ട്രോളന്മാര്‍ അപരനെ കണ്ടെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ ഈ ട്രോളുകള്‍ ശ്രദ്ധ നേടുകയും ചെയ്തു.
Read more: മലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പാട്ടുമായി അഫ്‌സലും നാദിര്‍ഷയും
1988 ബാച്ച് ഉദ്യോഗസ്ഥനാണ് വൈ അനില്‍കാന്ത് ഐപിഎസ്. ഡല്‍ഹി സ്വദേശിയാണ് ഇദ്ദേഹം. കേരളാ കേഡറില്‍ എഎസ്പി ആയി വയനാട്ടിലാണ് ഇദ്ദേഹം സര്‍വീസ് ആരംഭിച്ചത്. പിന്നീട് തിരുവനന്തപുരം റൂറല്‍ എസ്പി ആയി പ്രവര്‍ത്തിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡിഐജി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഐജിയായും പ്രവര്‍ത്തിച്ച വ്യക്തിയാണ് വൈ അനില്‍കാന്ത് ഐപിഎസ്.
Story highlights: Actor Chembil Asokan look alike of new DGP Anil Kant