‘ലെ തിര, ഇങ്ങനെയൊന്നുമല്ലെടാ’- രസകരമായ അമളി പങ്കുവെച്ച് അദിതി രവി

July 12, 2021

ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടുള്ളുവെങ്കിലും അദിതി രവി മലയാളികളുടെ പ്രിയ നായികയാണ്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച അദിതി ലോക്ക്ഡൗൺ സമയത്ത് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.

കുട്ടിക്കാലത്തെ ഒട്ടേറെ ചിത്രങ്ങളും ഓർമ്മകളുമെല്ലാം നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, രസകരമായൊരു ഫോട്ടോഷൂട്ട് വിശേഷം പങ്കുവയ്ക്കുകയാണ് അദിതി രവി. കടൽത്തീരത്ത് മനോഹരമായൊരു ഫോട്ടോഷൂട്ട് നടത്തുന്നതിനിടയിൽ അപ്രതീക്ഷിതമായി തിര വീശിയടിച്ചു. പോസ് ചെയ്തു നിൽക്കുന്നതിനിടയിലുള്ള തിരയുടെ അപ്രതീക്ഷിത വരവും പിന്നീടുള്ള ഷൂട്ടും രസകരമായൊരു വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് നടി.

അലമാര, ചെമ്പരത്തി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അദിതി രവി. 2018 ൽ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിന് ശേഷം അദിതി രവി വേഷമിടുന്ന ചിത്രമാണ് പീസ്. ജോജു ജോർജ് അവതരിപ്പിക്കുന്ന കർലോസ് എന്ന കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാണ് അദിതി എത്തുന്നത്. രേണുക എന്ന കഥാപാത്രത്തെയാണ് അദിതി അവതരിപ്പിക്കുന്നത്. പീസിൽ അദിതി രവിക്ക് പുറമെ ആശാ ശരത്തും ലെനയും അഭിനയിക്കുന്നുണ്ട്.

Read More: ദൃശ്യം 2 കന്നഡ റീമേക്കിന് തുടക്കമായി; പോസ്റ്റർ പങ്കുവെച്ച് നവ്യ നായർ

അതേസമയം, ജോൺ ലൂഥർ എന്ന ചിത്രത്തിൽ ജയസൂര്യയ്‌ക്കൊപ്പം അദിതി രവി വേഷമിടുന്നുണ്ട്. ജി സേതുനാഥ്‌ ഒരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായും അദിതി രവി വേഷമിടുന്നുണ്ട്. 2014 ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലൗ എന്ന ചിത്രത്തിലൂടെയാണ് അദിതി അഭിനയലോകത്തേക്ക് എത്തിയത്. 2017 ൽ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.

Story highlights- aditi ravi sharing funny photoshoot video