കണ്ണുചിമ്മി തുറക്കുന്ന വേഗതയിൽ ചടുലനടനവുമായി മൂന്നു മിടുക്കികൾ; വിഡിയോ

July 2, 2021

അതുല്യമായ കഴിവുകളിലൂടെ ലോകശ്രദ്ധനേടുന്ന ധാരാളം ആളുകളുണ്ട്. അവർക്കായി വേദി ഒരുക്കികൊണ്ട് ശ്രദ്ധേയമായ റിയാലിറ്റി ഷോയാണ് കോമഡി ഉത്സവം. ഇന്ത്യക്ക് അകത്തും പുറത്തുമായി വിസ്മയകരമായ നേട്ടങ്ങൾ കൈവരിച്ചവരും കഴിവുറ്റ കലാകാരന്മാരുമെല്ലാം കോമഡി ഉത്സവ വേദിയിൽ എത്തിയിരുന്നു.

ഇപ്പോഴിതാ, വിസ്മയവേദിയിൽ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച മൂന്നു മിടുക്കികളുടെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. കണ്ണുചിമ്മി തുറക്കുന്ന വേഗതയിലാണ് ‘S- ഏയ്ഞ്ചൽസ്’ എന്ന സംഘത്തിന്റെ നൃത്തം. അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തിൽ വിസ്മയിപ്പിക്കുകയാണ് മൂവരും. തുമീത് എന്ന ഡാൻസ് മാസ്റ്ററിന്റെ ശിക്ഷണത്തിലാണ് ഇവർ നൃത്ത വേദിയിൽ സജീവമായത്.

Read More: മലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പാട്ടുമായി അഫ്‌സലും നാദിര്‍ഷയും

മിഥുൻ രമേശ് അവതാരകനായിരുന്ന കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയരായവരുമുണ്ട്. പ്രശസ്തരല്ലാത്ത ഒട്ടേറെപ്പേർ ഈ വേദിയിലൂടെ താരങ്ങളായി മാറി. എല്ലാ മേഖലയിലും കഴിവ് തെളിയിച്ചവർക്കുള്ള അതുല്യമായ വേദിയാണ് കോമഡി ഉത്സവം. ഫ്‌ളവേഴ്‌സ് ടി വിയിലാണ് കോമഡി ഉത്സവം സംപ്രേഷണം ചെയ്തിരുന്നത്.

Story highlights- amazing dance performance by s angels