നായകനായി അമിത് ചക്കാലയ്ക്കൽ; ‘ജിബൂട്ടി’യ്ക്ക് ശേഷം ‘പാസ്പോർട്ട്’ ഒരുങ്ങുന്നു

July 8, 2021

യുവ നായകന്മാരിൽ ശ്രദ്ധേയനായ താരമാണ് അമിത് ചക്കാലയ്ക്കൽ. താരം മുഖ്യകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. പാസ്പോർട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അസിം കോട്ടൂരാണ്. കെ പി ശാന്തകുമാരിയുടെ കഥയ്ക്ക് തിരക്കഥ തയാറാക്കുന്നത് സംവിധായകൻ അസിം കോട്ടൂരാണ്.

ഗുഡ് ഡേ മൂവീസിന്‍റെ ബാനറില്‍ എ എം ശ്രീലാല്‍ പ്രകാശന്‍ ആണ് ചിത്രം നിർമിക്കുന്നത്. ബിനു കുര്യന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. സംഗീതം സെജോ ജോണ്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കെ തോമസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആമ്പ്രോ വര്‍ഗീസ്.

Read also:തിരക്കേറിയ നഗരത്തിൽ മാസ്‌ക് ധരിക്കാത്ത ആളുകളെ ശകാരിച്ച് കൊച്ചുമിടുക്കൻ- വിഡിയോ  

അതേസമയം യുവം ആണ് താരം മുഖ്യകഥാപാത്രമായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. പിങ്കു പീറ്റര്‍ സംവിധാനം ചെയ്ത ചിത്രമാണ് യുവം. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് താരം എത്തിയത്. അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. എസ് ജെ സിനു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ജിബൂട്ടിയാണ് അമിത് നായകനായി റിലീസിനൊരുങ്ങുന്ന ചിത്രം.

Story highlights; amith chakalakkal starring movie passport