ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് രണ്ടാം ഭാഗം ഒരുങ്ങുന്നു

July 10, 2021
Android Kunjappan second part

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. 2019-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങളായെത്്തിയത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. Alien അളിയന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധാനം നിര്‍വഹിച്ചത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തിയ ഹ്യൂമനോയിഡായിരുന്നു ചിത്രത്തിലെ പ്രധാന ആഖര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തിയത്. നിര്‍മാതാവായ സന്തോഷ് ടി കുരുവിളയാണ് രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.

Read more: രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു ചായ പിന്നെ സ്‌കൂട്ടിക്ക് പിന്നിലിരുന്ന് നാട് ചുറ്റും; ഈ തത്ത ആള് കൊള്ളാമല്ലോ

ബോളിവുഡില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. സൈജു ശ്രീധരന്‍ സിനിമയുടെ ചിത്രസംയോജനം നിര്‍വഹിച്ചു.

Story highlights: Android Kunjappan second part