മഞ്ജു വാര്യരുടെ പ്രിയഗാനം കുരുന്നുകൾക്കൊപ്പം പാടി അനുരാധ; സന്തോഷനിമിഷത്തിൽ മതിമറന്ന് താരം
ചില പാട്ടുകൾ നാം പോലുമറിയാതെ ഹൃദയതാളങ്ങൾ കീഴടക്കും. വരികളിലെ അർത്ഥമോ, ആലാപനത്തിലെ മനോഹാരിതയോ, സംഗീതത്തിലെ താളമോ അങ്ങനെ പലതുമാകാം പാട്ടുകളെ ഹൃദയത്തോട് ചേർക്കുന്നത്. ആസ്വാദക ഹൃദയങ്ങൾ കവരുന്ന ഒരുപിടി മികച്ച ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ചലച്ചിത്ര സംഗീതസംവിധായകനാണ് വിദ്യാസാഗർ. മലയാളത്തിന്റെ മെലഡി കിംഗ് ആയി അറിയപ്പെടുന്ന വിദ്യാഗാസർ ഒരുക്കിയ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലെ ‘വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞുതുള്ളി ഉറങ്ങി…’ എന്ന ഗാനം മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങളിൽ ഒന്നാണ്.
മഞ്ജു വാര്യയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങായ ഈ പ്രണയഗാനവുമായി ടോപ് സിംഗർ വേദിയിൽ എത്തുകയാണ് പ്രിയഗായിക അനുരാധ. കുട്ടിപ്പാട്ടുകാർക്കൊപ്പമാണ് അനുരാധ ഈ മനോഹരഗാനം വേദിയിൽ ആലപിച്ചത്. മഞ്ജു വാര്യർ അതിഥിയായി എത്തിയപ്പോൾ ആലപിച്ച ഈ ഗാനം തങ്ങൾ മഞ്ജുവിന് നൽകുന്ന ഒരു സമ്മാനമാണെന്നും പറയുന്നുണ്ട് അനുരാധ. എന്നാൽ താൻ എന്നും കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങളിൽ ഒന്നാണിതെന്നും ഈ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും മഞ്ജു പറഞ്ഞു.
Read also:എംജിക്കൊപ്പം മഞ്ജു വാര്യരും പാടി, ‘കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ…’ മനോഹരം ഈ ആലാപനമികവ്
സച്ചിദാനന്ദൻ പുഴങ്കരയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ഗാനം ചിത്രത്തിൽ ആലപിച്ചത് സുജാത മോഹനാണ്. മലയാളികളുടെ പ്രിയഗാനവുമായി പാട്ടുവേദിയിൽ ഈ കുരുന്നുഗായകർക്കൊപ്പം അനുരാധ കൂടി എത്തിയത് ടോപ് സിംഗർ വേദിയെ കൂടുതൽ സുന്ദരമാക്കി. ഒപ്പം ഗായകർക്കൊപ്പം തന്റെ പ്രിയഗാനമാസ്വദിച്ച് മഞ്ജു വാര്യരും പാട്ട് വേദിയുടെ മാറ്റ് കൂട്ടി.
Story highlights: Anuradha sings Manju Warrier’s favourite song