മാരന് വേണ്ടി ബൊമ്മിയുടെ പാട്ട്; സൂരറൈ പോട്രിലെ ഗാനം അപർണ ബാലമുരളി പാടുമ്പോൾ- വിഡിയോ
ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമായിരുന്നു സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കിയ ‘സൂരറൈ പോട്ര്’. ചിത്രത്തിനൊപ്പം പാട്ടുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. മാരൻ എന്ന കഥാപാത്രമായി സൂര്യ എത്തിയപ്പോൾ തുല്യ പ്രാധാന്യമുള്ള ബൊമ്മി എന്ന ഭാര്യ വേഷത്തിൽ എത്തിയത് മലയാളികളുടെ പ്രിയങ്കരിയായ അപർണ ബാലമുരളിയാണ്.
ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന് കവർ വേർഷൻ ഒരുക്കിയിരിക്കുകയാണ് അപർണ ബാലമുരളി. യൂട്യൂബിലാണ് മനോഹരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ ആദ്യത്തെ യൂട്യൂബ് വീഡിയോ ഇതാ. സിനിമയ്ക്കായി എനിക്ക് ലഭിച്ച പിന്തുണയും അഭിനന്ദനവും സൂരറൈ പോട്രൂവിൽ നിന്നുള്ള എന്റെ കഥാപാത്രമായ ബൊമ്മിയും കണക്കിലെടുക്കുമ്പോൾ, ഈ മനോഹരമായ ഗാനത്തിന് കവർ ഒരുക്കി തുടങ്ങുന്നതാണ് നല്ലതെന്നു തോന്നി. നമ്മുടെ പ്രിയപ്പെട്ട സൂര്യ സാറിന് ജന്മദിനാശംസകൾ നേരുന്നു. പലരെയും പ്രചോദിപ്പിച്ചതിന് നന്ദി..’- സൂര്യയുടെ പിറന്നാൾ ദിനത്തിലാണ് അപർണ കവർ ഒരുക്കിയത്.
എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിത കഥയാണ് ചിത്രം പങ്കുവെച്ചത്. സൂര്യക്കൊപ്പം ഓരോ കഥാപാത്രങ്ങളും മികച്ചുനിന്ന ചിത്രത്തിൽ അപർണ ബലമുരളിയുടെ അഭിനയവും ശ്രദ്ധേയമായിരുന്നു. മധുര തമിഴിൽ വളരെ അനായാസം അഭിനയിച്ച അപർണയുടെ ബൊമ്മി എന്ന കഥാപാത്രം വളരെയധികം നിരൂപക പ്രശംസ നേടി.
Read More: സമൂഹമാധ്യമങ്ങളില് വൈറലാകുന്ന തീപ്പൊരി ദോശ
ഓഡിഷനിലൂടെയാണ് അപർണയെ സുധ കൊങ്കര കണ്ടെത്തിയത്. പിന്നീട് മാസങ്ങൾ നീണ്ട പരിശീലനങ്ങൾക്കും ക്ലാസ്സുകൾക്കും ഒടുവിലാണ് അപർണ ബൊമ്മിയായി മാറിയത്. സാധാരണ തമിഴിൽ നിന്നും വ്യത്യസ്തമായി മധുര തമിഴാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അപർണയ്ക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു.
Story highlights- aparna balamurali Kayilae Aagasam Cover