ഭീമൻ ആരൽ മത്സ്യത്തെ വാത്സല്യത്തോടെ ഓമനിച്ച് ഡൈവർ- ക്യൂട്ട് വിഡിയോ

July 6, 2021

കടലുകളിൽ കാണപ്പെടുന്ന പ്രത്യേകതരം മത്സ്യമാണ് ഈലുകൾ. ആരൽ എന്നും ഇവ അറിയപ്പെടാറുണ്ട്. പൊതുവെ മനുഷ്യനുമായി ഒട്ടും ഇണക്കമില്ലാത്തവയാണ് ഈ മത്സ്യവിഭാഗം. ജലാശയങ്ങളിൽ പലതരം ഈലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്നവയാണ്. ഇവ വലുപ്പത്തിലും മുൻപന്തിയിലാണ്.

ഭീമാകാരമായ താടിയെല്ലും മൂർച്ചയുള്ള പല്ലുകളുമുള്ള ആരൽ എല്ലാവർക്കും പേടിസ്വപ്നവുമാണ്. പൊതുവെ ആരലുകൾ കടൽജീവികളായതുകൊണ്ടുതന്നെ അവ ആകർഷിക്കപ്പെടാറില്ല. ഇപ്പോഴിതാ, ഈ ധാരണകളെയെല്ലാം മാറ്റിമറിച്ചുകൊണ്ട് ആരൽ മത്സ്യത്തിനെ ഒമാനിക്കുന്ന ഡൈവരുടെ വിഡിയോ ശ്രദ്ധേയമാകുകയാണ്.

Read More: സ്റ്റേപ്പിൾ പിന്നുകളിൽ ധനുഷിന്റെ മുഖമൊരുക്കി കലാകാരൻ; റെക്കോർഡിൽ ഇടംനേടിയ ചിത്രം

അക്വേറിയം ക്ലീനറായ ഡൈവർ അനായാസമായാണ് ആരലിനെ കൈകാര്യം ചെയ്യുന്നത്. കാലങ്ങളായുള്ള അടുപ്പംപോലെയാണ് ഡൈവറും മത്സ്യവും പെരുമാറുന്നത്. കൗതുകകരമായ വിഡിയോ ശ്രദ്ധേയമാകുകയാണ്.

Story highlights- aquarium cleaner cuddling with eel