‘നിങ്ങൾ എപ്പോഴും പുരോഗതിയിലേക്കുള്ള ഒരു നിരന്തരമായ യാത്രയിലായിരിക്കും’- മേക്കോവർ ചിത്രവുമായി അർജുൻ കപൂർ
അഭിനയത്തിലേക്ക് എത്തുംമുമ്പ് ഒരു താരപുത്രൻ എന്ന നിലയിൽ ബോഡി ഷേമിങ് നേരിട്ട വ്യക്തിയാണ് അർജുൻ കപൂർ. ശരീരഭാരം വർധിച്ചതായിരുന്നു അർജുൻ കപൂർ നേരിട്ട പ്രധാന വെല്ലുവിളി. എന്നാൽ അഭിനയലോകത്ത് എത്തിച്ചേരാൻ അർജുൻ അമിതഭാരം കുറച്ച് വലിയൊരു മേക്കോവർ തന്നെ നടത്തി. ഇപ്പോഴിതാ, എല്ലാവർക്കും പ്രചോദനം നൽകികൊണ്ട് തന്റെ ജീവിതയാത്ര പങ്കുവയ്ക്കുകയാണ് നടൻ.
‘ എന്റെ ജീവിതത്തിലെ എല്ലാ അധ്യായങ്ങളും ഞാൻ ഇഷ്ടപ്പെടുന്നു . ആ ദിവസങ്ങളിലും ഇപ്പോളും, എല്ലാ വഴികളിലും ഞാൻ എല്ലായ്പ്പോഴും ഞാനായിരുന്നു. ഞാൻ എല്ലാ കാര്യങ്ങളും വിലമതിക്കുന്നുണ്ട്. എല്ലാവരേയും പോലെ ഞാൻ പുരോഗതിയുടെ പാതയിലാണ്. നിങ്ങളുടെ ജീവിതത്തിന്റെ ഓരോ ഘട്ടവും ഒരു യാത്രയാണെന്ന് എന്റെ അമ്മ എന്നോട് പറഞ്ഞിരുന്നു..നിങ്ങൾ എപ്പോഴും പുരോഗതിയിലേക്കുള്ള ഒരു നിരന്തരമായ യാത്രയിലായിരിക്കും. അതിന്റെ അർത്ഥം എന്നത്തേക്കാളും ഇപ്പോൾ ഞാൻ മനസിലാക്കുന്നു ..എന്നെത്തന്നെ നന്നാക്കാൻ ഞാൻ ശ്രമിക്കുന്നു’.- അർജുൻ കുറിക്കുന്നു. വണ്ണം കൂടിയ സമയത്തെ ചിത്രവും ഇപ്പോഴത്തെ രൂപവും അർജുൻ കപൂർ പങ്കുവെച്ചിട്ടുണ്ട്.
Read More: ‘എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന സവിശേഷമായ സിനിമ’- സല്യൂട്ട് പൂർത്തിയായതായി റോഷൻ ആൻഡ്രൂസ്
സിനിമാലോകത്തെ ഒട്ടേറെ സുഹൃത്തുക്കൾ അർജുൻ കപൂറിന് പിന്തുണയുമായി എത്തി. അതേസമയം,നീന ഗുപ്ത, രാകുൽ പ്രീത് സിംഗ് എന്നിവർക്കൊപ്പം ‘സർദാർ കാ ഗ്രാൻഡ്‌സൺ’ എന്ന സിനിമയിലാണ് അർജുൻ കപൂർ അവസാനമായി അഭിനയിച്ചത്.
Story highlights- Arjun Kapoor shares his ‘then and now’ pictures