‘അയ്യപ്പനും കോശിയും’ തെലുങ്കിലെത്തുമ്പോള്‍; ശ്രദ്ധ നേടി ലൊക്കേഷന്‍ വിഡിയോ

July 27, 2021
Ayyappanum Koshiyum Telugu Remake Making Glimpse

മലയാള ചലച്ചിത്ര ലോകത്ത് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് അയ്യപ്പനും കോശിയും. മരണം കവര്‍ന്നെടുക്കും മുന്‍പ് പ്രിയ കലാകാരന്‍ സച്ചി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതാണ് അയ്യപ്പനും കോശിയും എന്ന ചിത്രം. ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ് തെലുങ്ക് പതിപ്പില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ശ്രദ്ധ നേടുകയാണ് അമിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്റെ ലൊക്കേഷന്‍ വിഡിയോ.

ബിജു മേനോന്‍ അനശ്വരമാക്കിയ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് പവന്‍ കല്യാണ്‍ ആണ്. ഭീംല നായക് എന്നാണ് കഥാപാത്രത്തിന്റെ പേര്. പവന്‍ കല്യാണിന്റെ ക്യാരക്ടര്‍ ലുക്കും ശ്രദ്ധ നേടുന്നുണ്ട് ചലച്ചിത്ര ലോകത്ത്.

Read more: ഭാരം ഒരു കിലോ; സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങളില്‍ താരമായി ജിലേബി

പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിച്ച കോശി എന്ന കഥാപാത്രത്തെ തെലുങ്കില്‍ റാണ ദഗുബാട്ടി ആണ് അവതരിപ്പിക്കുന്നത്. സാഗര്‍ കെ ചന്ദ്ര ആണ് തെലുങ്ക് പതിപ്പിന്റെ സംവിധാനം. ഹൈദരബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. 2022-ല്‍ തെലുങ്ക് പതിപ്പ് പ്രേക്ഷകരിലേക്കെത്തും.

Story highlights: Ayyappanum Koshiyum Telugu Remake Making Glimpse