ശിവകാമിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; മുഖ്യകഥാപാത്രമായി വാമിഖ

July 5, 2021

ഇന്ത്യൻ സിനിമ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വിജയമായിരുന്നു എസ് എസ് രാജമൗലി സംവിധാനം നിർവഹിച്ച ബാഹുബലി. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളിൽ ഒരാളായിരുന്നു രമ്യ കൃഷ്ണൻ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവി. ഇപ്പോഴിതാ ശിവകാമിയുടെ ജീവിതം പ്രമേയമാക്കി പുതിയ വെബ് സീരീസ് ഒരുങ്ങുകയാണ്.

ബാഹുബലിക്കും മുമ്പുള്ള കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ‘ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്” എന്ന നെറ്റ്ഫ്ലിക്സ് സീരീസ് “ബാഹുബലി: ദി ബിഗിനിംഗ്”, “ബാഹുബലി: കൺക്ലൂഷൻ” എന്നിവയുടെ പ്രിക്വൽ ആണ്. ആനന്ദ് നീലകണ്ഠൻ എഴുതിയ ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചത്രം നിർമ്മിക്കുന്നത്.

ദേവകട്ടയും പ്രവീൺ സറ്ററും ചേർന്ന് ഒരുക്കുന്ന സീരീസിൽ ശിവകാമിയുടെ വേഷത്തിൽ എത്തുന്നത് മലയാളികൾക്ക് സുപരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബിയാണ്. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗമായാണ് ഒരു സീസണ്‍.

Read also;മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

അതേസമയം തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിൽ പുറത്തിറങ്ങിയ ബാഹുബലി 1700 കോടിയിലധികം കളക്ഷൻ ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്നും നേടിയിരുന്നു.  പിന്നീട് ചിത്രം ചൈനയിലും ജപ്പാനിലും പ്രദർശിപ്പിച്ച് വൻ വിജയം നേടിയിരുന്നു.

Story highlights: baahubali before the beginning actor vamika