പനച്ചേല്‍ ജോമോനെ ഗംഭീരമാക്കി; ബാബുരാജ് ഇനി വിശാലിന്റെ ചിത്രത്തിലും

July 4, 2021
Baburaj in Vishal's new movie

ജോജി എന്ന ചിത്രം പ്രേക്ഷകര്‍ മറന്നുകാണില്ല. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു. ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഫഹദ് ഫാസില്‍, ബാബുരാജ്, ഉണ്ണിമായ, പി എന്‍ സണ്ണി, ജോജി മുണ്ടക്കയം തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. അഭിനയമികവുകൊണ്ട് മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു ഓരോ കഥാപാത്രങ്ങളും.

ജോജിയില്‍ പനച്ചേല്‍ ജോമോന്‍ എന്ന കഥാപാത്രത്തെയാണ് ബാബു രാജ് അവതരിപ്പിച്ചത്. ഈ കഥാപാത്രം ഇഷ്ടപ്പെട്ട വിശാല്‍ പുതിയ ചിത്രത്തിലേക്ക് ബാബുരാജിനെ ക്ഷണിക്കുകയും ചെയ്തു. പനച്ചേല്‍ ജോമോന്റെ രംഗങ്ങള്‍ പലതും സൈബര്‍ ഇടങ്ങളില്‍ ഇപ്പോഴും വൈറലാണ്.

Read more: ആസ്വാദകരുടെ മനസ്സിലേക്ക് മനോഹരമായി പെയ്തിറങ്ങി ഈ വയലിന്‍ സംഗീതം

തു പ ശരവണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിശാലിനോടൊപ്പം ബാബുരാജ് അഭിനയിക്കുന്നത്. ഡിംപിള്‍ ഹയതിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്.

Story highlights: Baburaj in Vishal’s new movie