ചെളിയിൽ ഉരുണ്ട് രസികൻ കളികളുമായി കുട്ടിയാന കൂട്ടം- വിഡിയോ
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മൃഗങ്ങളുടെ വിഡിയോകൾ ആസ്വദിക്കാൻ വളരെ രസകരമാണ്. എത്ര പിരിമുറുക്കത്തോടെ ഇരിക്കുന്നയാളുടെയും മനസ് ഒന്ന് തണുപ്പിക്കാൻ ഇത്തരം കാഴ്ചകൾ ധാരാളമാണ്. ഇപ്പോഴിതാ, കുട്ടിയാനയുടെ ചെളിയിലെ കുളിയുടെ കാഴ്ച ശ്രദ്ധേയമാകുകയാണ്.
ഷെൽട്രിക് വൈൽഡ് ലൈഫ് എന്ന പേജിലാണ് കുട്ടിയാന കൂട്ടത്തിന്റെ രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പരസ്പരം ചെളി തുമ്പികൈയിൽ കോരി എറിഞ്ഞും ഉരുണ്ടുമെല്ലാം അവർ ചെളിയിൽ ആസ്വദിക്കുകയാണ്. കുട്ടിയാനകൾ അവരുടെ സമയം തള്ളിനീക്കുന്നത് ഇത്തരം രസകരമായ കാര്യങ്ങളിലൂടെയാണ്.
Read More: ‘ഒത്തിരി സംതൃപ്തി നൽകിയ ഒരു സിനിമയുടെ ഓർമ്മയ്ക്കായി’; അത്ഭുതദ്വീപിലെ അപൂർവ്വ ചിത്രവുമായി വിനയൻ
Muddy bliss looks like this! pic.twitter.com/OXSeRSoJJA
— Sheldrick Wildlife (@SheldrickTrust) July 25, 2021
വളരെ ആസ്വദിച്ചാണ് ഇവർ ചെളിയിൽ കുളിക്കുന്നതും പരസ്പരം ചെളികൊണ്ട് കുളിപ്പിക്കുന്നതും. അതേസമയം, ശൂന്യമായ പാൽക്കുപ്പികളിൽ നിന്നും അവസാന തുള്ളിയെങ്കിലും കിട്ടുമോ എന്ന് പരിശോധിക്കുന്ന കുട്ടിയാനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ശ്രദ്ധേയമായിരുന്നു. ആനവിശേഷങ്ങൾ കാണാനും കേൾക്കാനും വലിയ ഇഷ്ടമാണ് ആളുകൾക്ക്. കുറുമ്പും കുസൃതിയുമായി നിരവധി ആനകൾ സമൂഹമാധ്യമങ്ങളിൽ താരമാകാറുണ്ട്.
Story highlights- Baby elephants mud bath