വില 60,000 രൂപ; സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങളില്‍ വൈറലായ ബ്ലാക്ക് ഡയമണ്ട് ഐസ്‌ക്രീം

July 25, 2021
Black Diamond Ice Cream With 23k Edible Gold

വ്യത്യസ്തമായ രുചികള്‍ ജീവിതത്തില്‍ ഒരു തവണയെങ്കിലും ആസ്വദിക്കാന്‍ പലരും ആഗ്രഹിക്കാറുണ്ട്. വേറിട്ട വിഭവങ്ങളുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഒരു ഐസ്‌ക്രീം ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ഈ ഐസ്‌ക്രീമിന് എന്താണ് ഇത്ര വലിയ പ്രത്യേകത എന്ന് ചോദിച്ചാല്‍, അതിന്റെ വില തന്നൈയാണ്. 60,000 രൂപയാണ് ഒരു സ്‌കൂപ്പിന്റെ വില. ദുബായിലെ സ്‌കൂപ്പി കഫേയിലാണ് ഇത്രയധികം വിലയുള്ള ഈ ഐസ്‌ക്രീമുള്ളത്. ബ്ലാക്ക് ഡയമണ്ട് എന്നാണ് വിലയേറിയ ഐസ്‌ക്രീമിന്റെ പേര്.

Read more: തെയ്തക തെയ്തക താളത്തില്‍ കുടുക്ക് പാട്ടുമായി കുരുന്ന് ഗായകര്‍: വിഡിയോ

ഭക്ഷ്യയോഗ്യമായ സ്വര്‍ണം ചേര്‍ത്തിട്ടുണ്ട് ഈ ഐസ്‌ക്രീമില്‍. അത് തന്നെയാണ് ഇത്രയധികം വില വരാനുള്ള കാരണവും. ട്രാവല്‍ വ്‌ളോഗറും നടിയുമായ ഷെനാസ് ട്രഷറി തന്റെ വ്‌ളോഗിങ്ങിലൂടെ ഈ ഐസ്‌ക്രീമിനെ പരിചയപ്പെടുത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മഡാഗാസ്‌കര്‍ വാനിലയാണ് ഐസ്‌ക്രീമില്‍ ഉപയോഗിച്ചിരിക്കുന്ന ഫ്‌ളേവര്‍. ഒപ്പം തന്നെ കുങ്കുമപ്പൂവും ബ്ലാക്ക് ട്രഫിളും ഐസ്‌ക്രീമില്‍ ചേര്‍ത്തിട്ടുണ്ട്. 2015- മുതല്‍ ഈ വിലയേറിയ ഐസ്‌ക്രീം വില്‍ക്കാന്‍ തുടങ്ങിയതാണ് സ്‌കൂപ്പി കഫേ.

Story highlights: Black Diamond Ice Cream With 23k Edible Gold