ഓമനിച്ച് വളർത്തിയ കോഴികളെ കൊണ്ടുപോകരുതെന്ന് അപേക്ഷിച്ച് കുരുന്ന്; ഒടുവിൽ ഹൃദയംതൊട്ടൊരു യാത്രയയപ്പ്- വിഡിയോ
ആളുകളെയും മൃഗങ്ങളെയുമെല്ലാം നിഷ്കളങ്കമായി സ്നേഹിക്കാനുള്ള കഴിവ് കുട്ടികൾക്കുണ്ട്. മുൻവിധികളില്ലാതെ അവർ സ്നേഹവും വാത്സല്യവുമെല്ലാം പങ്കുവയ്ക്കും. അങ്ങനെ ഓമനിച്ച് വളർത്തിയ കോഴികളോട് നൊമ്പരത്തോടെ വിടപറയുന്ന ഒരു കുഞ്ഞിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഫാമിലേക്ക് കോഴികളെ കൊണ്ടുപോകാൻ വാഹനം എത്തിയപ്പോഴാണ് ആറുവയസുകാരനായ കുട്ടി കരഞ്ഞുകൊണ്ട് യാത്രയയച്ചത്. തെക്കൻ സിക്കിമിലെ മെല്ലി സ്വദേശിയാണ് 6 വയസ്സുള്ള കുട്ടി. തന്റെ കോഴികളെ കൊണ്ടുപോകരുതെന്നും വളർത്താൻ സമ്മതിക്കണമെന്നും അപേക്ഷിക്കുകയാണ് കുട്ടി വിഡിയോയിൽ.
കോഴികളെ വാഹനത്തിൽ കയറ്റുമ്പോൾ കരയുകയാണ് കുട്ടി. വാഹനത്തിനു സമീപം നിൽക്കുന്നവരോടും അച്ഛനോടുമെല്ലാം കോഴികളെ കൊണ്ടുപോകരുതെന്നു കുട്ടി അപേക്ഷിക്കുന്നുണ്ട്.ഒടുവിൽ കുട്ടി കോഴികളോട് വിടപറയുകയും വീണ്ടും കാണുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയുമാണ്.
Read More: എംജിക്കൊപ്പം മഞ്ജു വാര്യരും പാടി, ‘കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ…’ മനോഹരം ഈ ആലാപനമികവ്
കൂടുതൽ കോഴികളെ വാങ്ങി തരാം എന്ന് പറഞ്ഞാണ് കുട്ടിയുടെ അച്ഛൻ അവനെ ആശ്വസിപ്പിക്കുന്നത്. കോഴികളോടുള്ള കുട്ടിയുടെ സ്നേഹവും അനുകമ്പയും സമൂഹമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധനേടി. ഈ ചെറിയ പ്രായത്തിൽ ആ കുട്ടയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് എന്ന് ആളുകൾ കമന്റ് ചെയ്യുന്നു.
Story highlights-boy crying as the chickens he raised were taken away