ഒളിമ്പിക്‌സില്‍ സ്വര്‍ണത്തിലേക്ക് നീന്തിക്കയറിയ ടോം ഡീന്‍ കൊവിഡിനെ തോല്‍പിച്ചത് രണ്ട് തവണ

July 28, 2021
British swimmer Tom Dean beats COVID twice

കായിക ലോകം ഒളിമ്പികിസിന്റെ ആവേശത്തിലാണ്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാണികള്‍ക്ക് പ്രവേശനം ഇല്ലാതെയാണ് ടോക്യോ ഒളിമ്പിക്‌സ് പുരോഗമിക്കുന്നത്. എങ്കിലും ഒളിമ്പിക്‌സ് ആവേശത്തിന് തെല്ലും കുറവില്ല. ഒളിമ്പിക്‌സിലെ ചില കൗതുകകരമായ വിശേഷങ്ങളും ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. നിരവധിപ്പേരുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് നീന്തല്‍ത്താരമായ ടോം ഡീന്‍.

200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണമെഡല്‍ ഈ മിടുക്കന്‍ സ്വന്തമാക്കി. ബ്രിട്ടീഷ് താരമാണ് ടോം ഡീന്‍. നീന്തലില്‍ വിജയഗാഥ രചിച്ച ടോം കൊവിഡ് എന്ന മഹാമാരിയെ തോല്‍പിച്ചത് രണ്ട് തവണയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്വര്‍ണ്ണത്തിളക്കത്തിന്റെ മാറ്റ് കൂടും.

Read more: ഭാരം ഒരു കിലോ; സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങളില്‍ താരമായി ജിലേബി

2020 സെപ്റ്റംബറിലാണ് കൊവിഡ് രോഗം ടോം ഡീനിനെ ബാധിച്ചത്. രോഗം ഭേദമായെങ്കിലും മാസങ്ങള്‍ക്ക് ശേഷം 2021 ജനുവരിയില്‍ വീണ്ടും കൊവിഡ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വെല്ലുവിളിയായി. ഒളിമ്പിക്‌സ് എന്ന സ്വപ്‌നം പോലും ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ടോം ഡീന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം തവണയും അദ്ദേഹം കൊവിഡിനെ തോല്‍പിച്ചു. ടോക്യോ ഒളിമ്പിക്‌സില്‍ എത്തിയപ്പോള്‍ ഒപ്പം നീന്തിയവരേയും പരാജയപ്പെടുത്തി സ്വര്‍ണ നേട്ടം കൊയ്തു. അതിജീവനത്തിന്റെ പ്രതീക്ഷയും കരുത്തും പകരുന്നതാണ് ടോം ഡീനിന്റെ ഈ സ്വര്‍ണനേട്ടം.

Story highlights: British swimmer Tom Dean beats COVID twice