നടുക്കടലില്‍ എരിയുന്ന അഗ്നി: വൈറലായ ആ വിഡിയോയ്ക്ക് പിന്നില്‍

July 10, 2021
Caspian sea mud volcano

അടുത്തിടെയാണ് മെക്‌സിക്കന്‍ കടലിടുക്കില്‍ ആളിപ്പടരുന്ന അഅഗ്നിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. വാതക പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയാണ് അഗ്‌നിക്ക് കാരണം. ഏകദേശം അഞ്ച് മണിക്കൂര്‍ നേരത്തോളം പരിശ്രമച്ചതിന് ശേഷമാണ് തീയ് അണയ്ക്കാന്‍ സാധിച്ചത്. സമാനമായ ഒരു ദൃശ്യമാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ശിക്കുന്നത്.

കാസ്പിയന്‍ കടല്‍മേഖലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഈ പ്രദേശത്തും പെട്രോളിയും ഉല്‍പന്നങ്ങളുടെ ഖനനം നടക്കാറുണ്ട്. ഖനിയിലെ തകരാറ് മൂലമാണ് ഇത്തരത്തില്‍ അഗ്നപര്‍വ്വത സ്‌ഫോടനം പോലെയുള്ള പ്രതിഭാസം കടലിലുണ്ടായത്. മഡ് വോള്‍ക്കാനോ എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.

Read more: പിന്‍ഭാഗം മാത്രം കണ്ടാല്‍ മതി ഈ മിടുക്കി ആ വിമാനത്തിന്റെ പേര് പറയും; വിഡിയോ

അസര്‍ബൈജാന്റെ തലസ്ഥാനമായ ബാക്കുവിന്റെ തീരത്ത് നിന്നും 75 കിലോമീറ്റര്‍ അകലെയാണ് ഖനി. ഇതിന് സമീപത്തു നിന്നുമായിരുന്നു സ്‌ഫോടനം. അപടകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ സ്‌ഫോടനാന്തരം ഉണ്ടായ അഗ്നി നാളം നൂറടിയോളം ഉയരത്തില്‍ ഉയര്‍ന്നുപൊങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Story highlights: Caspian sea mud volcano