കാറിന്റെ ബോണറ്റിൽ കുടുങ്ങിയ പൂച്ച പിന്നിട്ടത് 70 കിലോമീറ്റർ; ഒടുവിൽ അവിശ്വസനീയമായ രക്ഷപ്പെടലും
കാറിന്റെ ബോണറ്റിൽ കുടുങ്ങിയ പൂച്ചയുടെ അത്ഭുതകരമായ അതിജീവനം ശ്രദ്ധനേടുന്നു. 70 കിലോമീറ്ററോളമാണ് ഒരു പൂച്ച ബോണറ്റിൽ കുടുങ്ങി യാത്ര ചെയ്തത്. കടുത്ത ചൂടും ഓക്സിജന്റെ അഭാവവും കാരണം അതിജീവിക്കാനുള്ള സാധ്യത പോലും വിരളമായിടത്താണ് അത്ഭുതകരമായി പൂച്ച രക്ഷപ്പെട്ടത്.
യുവതി യാത്ര ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷമാണ് ഒമ്പത് ആഴ്ച പ്രായമുള്ള പൂച്ചയെ ബോണറ്റിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത് . യാത്രയ്ക്കിടെ പൂച്ച കരഞ്ഞപ്പോൾ മാത്രമാണ് യുവതി പൂച്ചയുണ്ടെന്നു അറിഞ്ഞത്. യാത്രക്കിടയിൽ പലതവണ പൂച്ചയുടെ കരച്ചിൽ കേട്ടെങ്കിലും അത് കാര്യമാക്കിയില്ല. എന്നാൽ,തുടർച്ചയായി കരഞ്ഞതോടെ വാഹനം നിർത്തി പൂച്ചയെ രക്ഷിക്കുകയായിരുന്നു.
Read More: മാരന്റെ ബൊമ്മിയായി കുട്ടിപ്പാട്ടുകാർ; ഇഷ്ടത്തോടെ ചേർത്തുനിർത്തി അപർണ ബാലമുരളി
വണ്ടി നിർത്തി അഗ്നിശമന സേനാംഗങ്ങളെ സംഭവസ്ഥലത്തേക്ക് വിളി ച്ച ശേഷമാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. ഒരു യുവതിയായിരുന്നു വാഹനം ഓടിച്ചത്. ബോണറ്റ് പരിശോധിച്ചെങ്കിലും പൂച്ചയെ കാണാൻ സാധിക്കാതെ വന്നതോടെയാണ് അവർ അഗ്നിശമന സേനാംഗങ്ങളെ വിളിച്ചത്.
Story highlights- cat survives nearly 70 km-long car trip under bonnet